ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി, ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്, ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്ദേശിച്ചിട്ടുമുണ്ടെന്ന് അഭിരാമി സുരേഷ്
ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി, ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്, ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്ദേശിച്ചിട്ടുമുണ്ടെന്ന് അഭിരാമി സുരേഷ്
ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി, ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്, ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്ദേശിച്ചിട്ടുമുണ്ടെന്ന് അഭിരാമി സുരേഷ്
മീടു ആരോപണത്തെ തുടര്‍ന്ന് കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി.
”ഇന്‍ക്ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോയെ കുറിച്ചുള്ള വാര്‍ത്തയും പിന്നാലെ ഓരോരുത്തരുടെയും അനുഭവങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ കാണുന്നതും അടുത്തിടെയാണ്. ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്.”
”ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്‍ദേശിച്ചിട്ടുമുണ്ട്്. വാര്‍ത്ത വന്ന ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ ഇതിനെ കുറിച്ച് ചോദിച്ചു. സുജീഷില്‍ നിന്നും വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ആരോപണത്തെ ഗൗരവമായി തന്നെ കാണുന്നു” എന്ന് അഭിരാമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ഓരോ പെണ്‍കുട്ടിയും ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെ ധൈര്യപൂര്‍വം പ്രതികരിക്കേണ്ടതും അത്തരം കൃത്യങ്ങളെ ചെറുത്തു നില്‍ക്കേണ്ടതും എങ്ങനെയെന്നും അഭിരാമി ഡിയോയില്‍ പറയുന്നുണ്ട്. ഇക്കാലത്ത് പെണ്‍കുട്ടികള്‍ പെപ്പര്‍സ്പ്രേ കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണെന്നും ഗായിക പറയുന്നു.
ലൈംഗികാതിക്രമം നേരിടേണ്ടി വന്നാല്‍ ആ സമയത്ത് ചിലപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുതെന്നും അഭിരാമി വീഡിയോയില്‍ പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....