Malayalam
25 വയസ്സുകാരന്റെ അച്ഛനെന്ന് പറയാന്‍ മടിയില്ല; എന്റെ ‘മാജിക് മന്ത്ര’യിലൂടെ കുറച്ചത് 7 കിലോ
25 വയസ്സുകാരന്റെ അച്ഛനെന്ന് പറയാന്‍ മടിയില്ല; എന്റെ ‘മാജിക് മന്ത്ര’യിലൂടെ കുറച്ചത് 7 കിലോ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ നടന്മാരില്‍ ഒരാളാണ് രാജേഷ് ഹെബ്ബാര്‍. നിരവധി ആരാധകരാണ് രാജേഷിനുള്ളത്. കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമാണ് അദ്ദേഹം. തിരക്ക് പിടിച്ച കരിയിറില്‍ മികച്ച ടെലിവിഷന്‍ താരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും താരത്തെ തേടി എത്തിയിരുന്നു.
ശരീര സംരക്ഷണത്തില്‍ പ്രാധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് രാജേഷ് ഹെബ്ബാര്‍. ഇപ്പോള്‍ ശരീര സൗന്ദര്യം കൊണ്ടു പ്രായം മറയ്ക്കുന്ന രഹസ്യത്തെക്കുറിച്ചു തുറന്ന് പറയുകയാണ് അദ്ദേഹം. ഇപ്പോള്‍ 53 വയസ്സായി. എന്റെ മൂത്ത മോന് 25 വയസ്സായി. പെണ്‍മക്കള്‍ ഇരട്ടകളാണ്. അവര്‍ക്ക് 23 വയസ്സുണ്ട്. 25 വയസ്സുകാരന്റെ അച്ഛനെന്ന് പറയാന്‍ മടിയില്ല. 35 വയസ്സ് കഴിഞ്ഞാണ് അഭിനയ രംഗത്ത് സജീവമായത്. ഒരു അഭിനേതാവിന്റെ ടൂള്‍ അയാളുടെ ശരീരവും മുഖവുമാണല്ലോ.
ഏത് ഏജ് ഗ്രൂപ്പില്‍ ഉള്ള കഥാപാത്രങ്ങള്‍ കിട്ടിയാലും ചെയ്യാന്‍ പറ്റണം. ഇപ്പോഴും ഞാന്‍ 35 മുതല്‍ 80 വയസ്സ് വരെയുള്ള വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ 35 40 വയസ്സൊക്കെയുള്ള റോളുകളിലേക്ക് എന്നെ തിരഞ്ഞെടുക്കണമെങ്കില്‍ ലുക്ക് അങ്ങനെയായിരിക്കണം. അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമാണ് എല്ലാം.
ലോക്ക് ഡൗണിന് മുമ്പു വരെ തുടര്‍ച്ചയായി ജിമ്മില്‍ പോകുന്നുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് വീട്ടിലെ സാഹചര്യങ്ങള്‍ വച്ച് ഒരു സ്‌പെഷ്യല്‍ വര്‍ക്കൗട്ട് സ്വന്തമായി പ്ലാന്‍ ചെയ്തു. വെയിറ്റ് ഹൈ റെപ്പറ്റീഷനാക്കി. എയറോബിക് കൂട്ടി. അതായത് സ്‌ട്രെച്ചിങ്, ഗ്രൗണ്ട് എക്‌സര്‍സൈസ് ഒക്കെ കൂടുതലാക്കി. ലോക്ക് ഡൗണ്‍ കാലത്ത് എന്റെ ‘മാജിക് മന്ത്ര’യിലൂടെ 7 കിലോ ഞാന്‍ കുറച്ചു. ഇപ്പോള്‍ ശരീര ഭാരം 72 ആയി എന്നും രാജേഷ് പറയുന്നു.
