News
ഒരുപാട് ഒഴിവ് സമയം കിട്ടുമെന്ന് വിചാരിച്ചു; പക്ഷേ, ഞാന്‍ ഇപ്പോഴും തിരക്കിലാണ്
ഒരുപാട് ഒഴിവ് സമയം കിട്ടുമെന്ന് വിചാരിച്ചു; പക്ഷേ, ഞാന്‍ ഇപ്പോഴും തിരക്കിലാണ്
ഏറെ ആരാധകരുള്ള മികച്ച ഗായികമാരില്‍ ഒരാളാണ് ശ്രേയ ഘോഷാല്‍. മലയാളത്തിലുള്‍പ്പെടെ പല ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ശ്രേയാ ഘോഷാല്‍ ആലപിച്ചിട്ടുണ്ട്. നിരവധി മലയാളി ആരാധകരാണ് താരത്തിനുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന് ശ്രേയ ആരാധകരെ അറിയിച്ചത്. ശ്രേയയുടെയും ഭര്‍ത്താവിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ‘ശ്രേയാദിത്യ ഓണ്‍ ദ് വേ’ എന്നു കുറിച്ചു കൊണ്ടാണ് ആദ്യകണ്മണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്. ഇപ്പോള്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രേയ.
ഗര്‍ഭകാലത്ത് ഒരുപാട് ഒഴിവ് സമയം കിട്ടുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോഴും ഞാന്‍ എന്റെ ജോലികളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. ഓരോ ദിവസവും എത്ര വേഗമാണ് കടന്ന് പോകുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല.
പക്ഷേ ഈ തിരക്കുകള്‍ ഞാന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്. വീട്ടില്‍ എല്ലാവരും കുഞ്ഞുവാവയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ സമയത്തെല്ലാം അവന് എന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ നല്കുന്നു. എന്റെ മാതാപിതാക്കള്‍ എന്നെ ഒരുപാട് ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നു. മുത്തച്ഛനും മുത്തശ്ശിയും ആകുന്ന നിമിഷത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുയാണ് അവര്‍.
ഗര്‍ഭകാലത്തെ എന്റെ ആഹാരപ്രിയത്തെയും വാശികളെയും അവര്‍ സ്നേഹപൂര്‍വ്വം കൈകാര്യം ചെയ്യുന്നു. അതുപോലെ തന്നെ ഭര്‍തൃമാതാപിതാക്കളും എന്നെ ശ്രദ്ധേയോടെ പരിപാലിക്കുന്നുണ്ട്. സഹോദരനും എന്റെ കാര്യത്തില്‍ ഒത്തിരി ശ്രദ്ധയിലാണ് എന്നും താരം പറഞ്ഞു.
