News
‘ശാഖയില്‍ പോവാത്ത സംഘി’; പുതിയ പുസ്തകം പരിചയപ്പെടുത്തി കങ്കണ റണാവത്ത്
‘ശാഖയില്‍ പോവാത്ത സംഘി’; പുതിയ പുസ്തകം പരിചയപ്പെടുത്തി കങ്കണ റണാവത്ത്
ബിജെപി അനുകൂല ന്യൂസ് വെബ്സൈറ്റായ ഒപി ഇന്ത്യയുടെ സ്ഥാപകന്‍ രാഹുല്‍ റോഷന്റെ പുതിയ പുസ്തകം പരിചയപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് പുസ്തകത്തിന്റെ ആദ്യ കോപ്പികളിലൊന്ന് ലഭിച്ചതായി കങ്കണ അറിയിച്ചത്.
ശാഖയില്‍ പോവാത്ത സംഘിയായിരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് എനിക്ക് മനസ്സിലാവുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘എന്റെ കോപ്പിക്ക് നന്ദി രാഹുല്‍ റോഷന്, ശാഖയില്‍ പോവാതെ സംഘിയാവുന്നത് എങ്ങനെയുണ്ടാവുമെന്ന് എനിക്കറിയാം. ഞാനിത് ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളെ പരിചയപ്പെട്ടതില്‍ സന്തോഷം. ഓള് ദ ബെസ്റ്റ്,’ കങ്കണ ട്വീറ്റ് ചെയ്തു.
സംഘി എന്ന പേര് വെറുത്തയാള്‍ സംഘിയായി മാറുന്നതാണ് രാഹുല്‍ റോഷന്റെ പുസ്തകത്തിന്റെ ഇതിവൃത്തം. രൂപ പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്. രാഹുല്‍ റോഷന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ് പുസ്തകം. ലിബറല്‍ മനോഭാവത്തില്‍ നിന്നും സംഘി രാഷട്രീയത്തിലേക്ക് എങ്ങനെ മാറിയെന്ന് പുസ്തകത്തില്‍ വിവരിക്കുന്നു.
