News
വൈറലായി മാധുരി ദീക്ഷിതിന്റെ ചിത്രങ്ങള്‍; വിലകേട്ട് കണ്ണു തള്ളി സോഷ്യല്‍ മീഡിയ
വൈറലായി മാധുരി ദീക്ഷിതിന്റെ ചിത്രങ്ങള്‍; വിലകേട്ട് കണ്ണു തള്ളി സോഷ്യല്‍ മീഡിയ
ഇന്നും ഏറെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ താരം പര്ത്യക്ഷപ്പെട്ടത്. കറുപ്പ് നിറത്തിലുള്ള സില്‍ക് ജോര്‍ജെറ്റ് സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത്. ടാസില്‍സ് ഉള്ള ഗോള്‍ഡന്‍ ബോര്‍ഡര്‍ സാരിയെ മനോഹരമാക്കുന്നു.
സെലിബ്രിറ്റി ഡിസൈനറായ തരുണ്‍ തഹിലിയാനിയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. ഏകദേശം 1.25 ലക്ഷം (1,24,900) രൂപയാണ് ഇതിന്റെ വില.
വെല്‍വെറ്റ് ബ്ലൗസ് ആണു താരം പെയര്‍ ചെയ്തിരിക്കുന്നത്. സ്ലീവ്ലെസ് പാഡെഡ് ജാക്കറ്റ് കൂടിവരുന്നതോടെ സാരി വെറേ ലെവലായി. സര്‍ദോസി വര്‍ക്കാണ് അതില്‍ വരുന്നത്. കൂടാതെ ജുവല്‍ ബെല്‍റ്റും താരത്തിന്റ ലുക്ക് കംപ്ലീറ്റാക്കി എനന്ു തന്നെ പറയാം.
