Malayalam
‘രാജുവേട്ടന്റെ ഷര്‍ട്ടും പാന്റും അടിച്ചു മാറ്റി ഇങ്ങനെ വന്നു പോസ് ചെയ്യാനും വേണം ഒരു റേഞ്ച്’; വൈറലായി സുരാജിന്റെ പോസ്റ്റ്
‘രാജുവേട്ടന്റെ ഷര്‍ട്ടും പാന്റും അടിച്ചു മാറ്റി ഇങ്ങനെ വന്നു പോസ് ചെയ്യാനും വേണം ഒരു റേഞ്ച്’; വൈറലായി സുരാജിന്റെ പോസ്റ്റ്
ഹാസ്യ താരമായി എത്തി സ്വഭാവ റോളുകളിലും നായകനായും മലയാള മലയാള സിനിമയില്‍ തിളങ്ങുന്ന താരമാണ് സുരാജ് വെഞ്ഞറമൂട്. താരം പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. വൈറ്റ് ഷര്‍ട്ടും അക്വാ ബ്ലൂ പാന്റ്സും അണിഞ്ഞ് ഫോര്‍മല്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇതേ വേഷം അണിഞ്ഞെത്തിയ പൃഥ്വിരാജിന്റെ ഫോട്ടോ കമന്റ് ചെയ്താണ് ആരാധകര്‍ എത്തിയിരിക്കുന്നത്. സുരാജും പൃഥ്വിരാജും ഒന്നിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വി ഇട്ട അതേ ഡ്രസ് ആണ് സുരാജിന്റേത് എന്ന കണ്ടെത്തലുകളുമായാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്.
ഷൂട്ട് കഴിഞ്ഞപ്പോ ഹരീന്ദ്രന്റെ കയ്യില്‍ നിന്ന് ചോദിച്ചു വാങ്ങിയ കുരുവിള, പോസിങ്ങിനു വാങ്ങിച്ചതാണോ?, രാജുവേട്ടന്റെ ഷര്‍ട്ടും പാന്റും അടിച്ചു മാറ്റി ഇങ്ങനെ വന്നു പോസ് ചെയ്യാനും വേണം ഒരു റേഞ്ച്, സത്യം പറ ഷര്‍ട്ട് ഹരീന്ദ്രന്റെ അല്ലെ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് വരുന്നത്.
ഒരു സൂപ്പര്‍ താരവും ആരാധകനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ് ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമ പറഞ്ഞത്. ഹരീന്ദ്രന്‍ എന്ന സിനിമാ താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കുരുവിള ജോസഫ് ആയാണ് സുരാജ് ചിത്രത്തില്‍ എത്തിയത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
