Malayalam
മഞ്ജുവിന്റെ ‘കിം കിം കിം ചലഞ്ച്’ കെനിയയിലും തരംഗം; വൈറലായി വീഡിയോ
മഞ്ജുവിന്റെ ‘കിം കിം കിം ചലഞ്ച്’ കെനിയയിലും തരംഗം; വൈറലായി വീഡിയോ
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യര്‍ ആലപിച്ച ‘കിം കിം കിം’ എന്ന ഗാനം. ഈ പാട്ടിന് നൃത്തം വച്ച് ഡാന്‍സ് ചലഞ്ചിന് മഞ്ജു ആരാധകരെ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ‘കിം കിം കിം ചലഞ്ചു’ മായി നിരവധി പേരാണ് രംഗത്തെത്തിയത്. ഗാനവും ചലഞ്ചും വൈറലായതിന് പിന്നാലെ നിരവധി പേരാണ് ചലഞ്ചുമായി എത്തിയത്. ഇപ്പോഴിതാ കെനിയയില്‍ നിന്നുള്ള കുട്ടികള്‍ ‘കിം കിം കിം’ എന്ന പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
സന്തോഷ് ശിവന്‍ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിലെ ഈ ഗാനത്തിന് രാം സുരേന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. വരികള്‍ ഒരുക്കിയത് ബി.കെ.ഹരിനാരായണനാണ്. വ്യത്യസ്തമായ വരികള്‍ കൊണ്ടും ആശയം കൊണ്ടും ആലാപനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് മികച്ച സ്വീകാര്യതയോടെ ട്രെന്‍ഡിങ്ങിലും ഇടം നേടി.
കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. രാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്‌സ് ബിജോയ്‌യും ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ് ആണ്.
