Connect with us

‘ക്യൂട്ട് ലുക്കില്‍ വീണ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍

Malayalam

‘ക്യൂട്ട് ലുക്കില്‍ വീണ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍

‘ക്യൂട്ട് ലുക്കില്‍ വീണ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍

മലയാള സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. 2014ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു താരം വെള്ളിത്തിരയിലെത്തിയത്. പിന്നീട് മനോജ് സംവിധാനം ചെയ്ത ‘എന്റെ മകള്‍’ എന്ന ടെലിവിഷന്‍ പരമ്പരയിലും അതിനു ശേഷം നിരവധി കോമഡി സീരിയലുകളിലും വീണ വേഷമിട്ടു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. ക്രീം കളറില്‍ മെറൂണ്‍ കളര്‍ സ്റ്റോണ്‍ വര്‍ക്ക് ചെയ്ത അതിമനോഹരമായ ലഹങ്കയാണ് താരം ധരിച്ചിട്ടുള്ളത്.

അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് വീണ. തന്റെ നാലാമത്തെ വയസില്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ് എന്ന് പല അഭിമുഖങ്ങളിലും വീണ പറഞ്ഞിട്ടുണ്ട്. ഭരതനാട്യത്തിലും കേരള നടനത്തിലുമെല്ലാം താരം പ്രാവീണ്യം നേടിയിട്ടുമുണ്ട്. 2014ല്‍ താരം ഗായകനും സംഗീതജ്ഞനും നര്‍ത്തകനുമയി സ്വാതി സുരേഷ് ഭൈമിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ധന്‍വിന്‍ എന്ന ഒരു മകനുണ്ട്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്‌ബോസ് സീസണ്‍ ടുവിലും മത്സാരാര്‍ത്ഥിയായി വീണ ശ്രദ്ധേയ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ മനംകവരാന്‍ താരത്തിന് സാധിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top