Malayalam
കാവ്യ ചേച്ചി പറഞ്ഞു തന്നതായിരുന്നു ആ ഐഡിയ; പക്ഷേ.. ഒരു തവണ പിഴച്ചു; തുറന്ന് പറഞ്ഞ് നമിത പ്രമോദ്
കാവ്യ ചേച്ചി പറഞ്ഞു തന്നതായിരുന്നു ആ ഐഡിയ; പക്ഷേ.. ഒരു തവണ പിഴച്ചു; തുറന്ന് പറഞ്ഞ് നമിത പ്രമോദ്
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നമിത ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പുറത്ത് പോകാന്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍. എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് സ്വാതന്ത്ര്യത്തോടെ പുറത്തുപോകാന്‍ കഴിയാറില്ല. എന്നാല്‍ തിരക്കുള്ള സ്ഥലങ്ങളില്‍ പോകാനുള്ള വിദ്യ പറഞ്ഞു തന്നത് കാവ്യ ചേച്ചിയാണെന്ന് നമിത പറയുന്നു.
ആരും തിരിച്ചറിയാതെ ഇരിക്കുവാന്‍ ആളുകള്‍ കൂടുന്ന ലുലുമാള്‍ പോലുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ പര്‍ദ്ദ ധരിച്ച് പോയാല്‍ എളുപ്പത്തില്‍ തിരിച്ചറിയില്ല എന്ന് കാവ്യ ചേച്ചിയാണ് പറഞ്ഞു തന്നത്. ഇതിനു ശേഷം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ താന്‍ പര്‍ദ്ദ ധരിക്കാറുണ്ട്. എന്നാല്‍ ഒരു തവണ പര്‍ദ്ദയിട്ട് പുറത്തിറങ്ങിയപ്പോള്‍ അമ്മേ എന്നു വിളിച്ചത് കേട്ട് ആളുകള്‍ക്ക് തന്നെ മനസ്സിലായി, അങ്ങനെ ഒരു അബദ്ധം പറ്റിയെന്നും നമിത പറഞ്ഞു.
സിനിമ ലോകത്ത് നിന്നുമുള്ള സൗഹൃദ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് നമിത. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് താരദമ്പതികളുടെ പുത്രിയായ മീനാക്ഷിക്കൊപ്പം തിളങ്ങി നിന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇങ്ങനെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്.
എങ്കിലും ചിലപ്പോഴെങ്കിലും താരവും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ക്കും വിധേയരാകാറുണ്ട്.എന്നാല്‍ അതൊന്നും ഗൗനിക്കാതെ എന്നും സിമ്പിള്‍ ലുക്കില്‍ അധികം ആടയാഭരണങ്ങള്‍ ഒന്നുമില്ലാതെ പ്രത്യക്ഷപ്പെടുന്ന നമിത എന്ന താരത്തിന് ആരാധകര്‍ കൂടി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ താരം പങ്കു വെച്ചിരിക്കുന്ന പുതിയ ചിത്രവും ഏറ്റവും സിമ്പിള്‍ ആയുള്ള രീതിയില്‍ തന്നെയാണ്. സണ്‍ഗ്ലാസ് ധരിച്ച് പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ എത്തിയ താരം മികച്ച ജനപ്രീതിയാണ് ഈ ചിത്രങ്ങളിലൂടെ നേടിയെടുക്കുന്നത്.
