Malayalam
കണ്ടാല്‍ പറയുമോ പ്രായം നാല്‍പ്പത്തിയേഴ് ആയെന്ന്..!!ഫിറ്റ്നെസ് ചിത്രങ്ങള്‍ പങ്കുവെച്ച് മലൈക അറോറ
കണ്ടാല്‍ പറയുമോ പ്രായം നാല്‍പ്പത്തിയേഴ് ആയെന്ന്..!!ഫിറ്റ്നെസ് ചിത്രങ്ങള്‍ പങ്കുവെച്ച് മലൈക അറോറ
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് മലൈക അറോറ. ശരീരസൗന്ദര്യം നിലനിര്‍ത്തുന്നതില്‍ പലര്‍ക്കും ഒരു റോള്‍ മോഡലാണ് മലൈക. അഭിനയരംഗത്ത് താരം അത്ര സജീവമല്ല എങ്കിലും സൗന്ദര്യസംരക്ഷണത്തിലും മോഡലിങ്ങിലും മറ്റാരെയും കടത്തിവെട്ടും ഈ പ്രായത്തിലും മലൈക.
ഫാഷന്‍സ് സെന്‍സിന്റെ കാര്യത്തിലും മലൈക മുന്‍പന്തിയില്‍ തന്നെയാണ്. നാല്പ്പത്തിയെഴു വയസ്സ് ആയെങ്കിലും ഇപ്പോഴും ബോളിവുഡിലെ പല യുവ നടിമാരെയും വെല്ലുന്ന ശരീര അളവുകള്‍ ആണ് താരത്തിന്. വളരെ കൃത്യമായ, ചിട്ടയായ ജീവിതക്രമമാണ് തന്റെതെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. കടുപ്പമേറിയ വ്യായാമമുറകള്‍ തന്നെയാണ് അതില്‍ ആദ്യത്തേത്.
മലൈക വര്‍ക്കൗട്ട് കഴിഞ്ഞ് ജിമ്മില്‍ നിന്നിറങ്ങുന്ന ഒട്ടേറെ ചിത്രങ്ങള്‍ സ്ഥിരമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ ആകാരഭംഗി വെളിവാക്കുന്ന തരത്തിലുള്ള വസ്ത്ര സെലക്ഷനാണ് താരത്തിന്റെത്. മികച്ച ഒരു നര്‍ത്തകി കൂടെയാണ് താരം. താരം ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ചെയ്യ ചെയ്യ എന്ന് ഹിന്ദി ഗാനം ഇന്ത്യയോട്ടാകെ സൃഷ്ടിച്ച ഓളം ചെറുതല്ല.
മലയാളിയാണ് മലൈകയുടെ അമ്മ. ഒരു സഹോദരിയുണ്ട് താരത്തിന്. എം ടി വിയില്‍ വി ജേ ആയിട്ടായിരുന്നു മലൈകയുടെ തുടക്കം. പിന്നീട് മോഡലിങ്ങിലൂടേ ചലച്ചിത്ര മേഖലയില്‍ എത്തുകയായിരുന്നു.
