Malayalam
എന്റെ യോഗ്യത നിശ്ചയിക്കാന്‍ നിങ്ങളാരാണ്..!? സദാചാര ആങ്ങളയെ വായടപ്പിച്ച് എസ്തര്
എന്റെ യോഗ്യത നിശ്ചയിക്കാന്‍ നിങ്ങളാരാണ്..!? സദാചാര ആങ്ങളയെ വായടപ്പിച്ച് എസ്തര്
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 2. തീയേറ്ററുകളില്‍ റിലീസ് ചെയ്തില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തിയ ചിത്രം വന്‍ വിജയമായി മാറി. ജീത്തു ജോസഫും മോഹന്‍ലാലും സംഘവും പ്രതീക്ഷ കാത്തുവെന്നാണ് പ്രേക്ഷക പ്രതികരണം. മലയാളത്തിലെ വിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്യപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ദൃശ്യത്തില്‍ നിന്നും ദൃശ്യം 2വിലേക്ക് എത്തുമ്പോല്‍ എസ്തറിന്റെ അഭിനയമികവും ശ്രദ്ധ നേടി. അന്നത്തെ കുഞ്ഞിപ്പെണ്ണില്‍ നിന്നും ഏറെ വളര്‍ന്നിട്ടുണ്ട് എസ്തര്. അമ്മയോട് എപ്പോഴും വഴക്കിടുന്ന അനുവിനെ മനോഹരമായി തന്നെ എസ്തര് അവതരിപ്പിച്ചിരിക്കുന്നു.
ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് നിരവധി പേരാണ് താരത്തെ പ്രശംസിച്ചതും. സോഷ്യല്‍ മീഡിയയിലും എസ്തര് സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം എസ്തര് പങ്കുവച്ച ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്. ബാംഗ്ലൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് എസ്തര് പങ്കുവച്ചത്. എനിക്ക് പാര്‍ട്ടി ഇഷ്ടമല്ല, വീട്ടില്‍ പോകണം എന്ന് പറഞ്ഞു തുടങ്ങും മുമ്പ് എന്നാണ് ചിത്രങ്ങള്‍ക്ക് എസ്തര് നല്കിയ ക്യാപ്ഷന്‍.
എന്നാല്‍ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന കമന്റുകളും ശ്രദ്ധേയമാണ്. സ്റ്റൈലിഷ് ലുക്കിലാണ് എസ്തര് എത്തിയിരിക്കുന്നത്. ഷോര്‍ട്ട് ഫ്രോക്ക് ധരിച്ചാണ് എസ്തര് ചിത്രങ്ങളില്‍ എത്തിയിരിക്കു്നത്. പതിവു പോലെ വസ്ത്രത്തിന്റെ ഇറക്കം അളന്നു കൊണ്ട് നിരവധിപേര്‍ എത്തിയിട്ടുണ്ട്. രസകരമായ കമന്റുമായും ചിലര്‍ എത്തിയിട്ടുണ്ട്. കമന്റുകള്‍ക്ക് എസ്തര് നല്കുന്ന മറുപടികളും ശ്രദ്ധേയമാണ്. ആ റാണിചേച്ചി ഇതൊന്നും കാണുന്നില്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളാരും പറഞ്ഞു കൊടുക്കണ്ട എന്നായിരുന്നു ഇതിന് എസ്തര് നല്കിയ മറുപടി. ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യത ആയി. ഇനി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനുള്ള കഴിവ് കൂടി കാണിക്കണമെന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് എസ്തര് നല്കിയ മറുപടി എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്നായിരുന്നു.
എസ്തറിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. ചിത്രങ്ങള്‍ക്ക് ദൃശ്യത്തില്‍ എസ്തറിന്റെ സഹോദരിയായി അഭിനയിച്ച അന്‍സിബയും കമന്റുമായി എത്തിയിട്ടുണ്ട്. ജാക്ക് ആന്റ് ജില് ആണ് എസ്തറിന്റെ പുതിയ സിനിമ. അതേസമയം, ദൃശ്യം 2 തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. തെലുങ്ക് പതിപ്പ് ജീത്തു തന്നെയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിലും എസ്തര് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് തന്നെ വീണ്ടും നായകനായി എത്തുന്നു. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. മീന തന്നെയാണ് തെലുങ്ക് ദൃശ്യം 2വിലും നായികയായി എത്തുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗവും തെലുങ്കില്‍ വലിയ വിജയമായിരുന്നു. മലയാളത്തില്‍ മിസ് ചെയ്ത ഒരു രംഗം ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ ഉണ്ടാവുമെന്നാണ് സംവിധായകന് അറിയിച്ചത്. മോഹന്‍ലാലിനും അത് ഇഷ്ടമായെന്നും ജീത്തു ജോസഫ് പറയുന്നു.
