Connect with us

സ്വവര്‍ഗാനുരാഗം അനുവദിക്കാനാവില്ല; റെഗ്രസ്സീവ് ചിന്താഗതികളുടെ ഏറ്റവും പുതിയ വേര്‍ഷന്‍! ചര്‍ച്ചയായി സിനിമാ പാരഡീസോ ക്ലബില്‍ വന്ന കുറിപ്പ്

Malayalam

സ്വവര്‍ഗാനുരാഗം അനുവദിക്കാനാവില്ല; റെഗ്രസ്സീവ് ചിന്താഗതികളുടെ ഏറ്റവും പുതിയ വേര്‍ഷന്‍! ചര്‍ച്ചയായി സിനിമാ പാരഡീസോ ക്ലബില്‍ വന്ന കുറിപ്പ്

സ്വവര്‍ഗാനുരാഗം അനുവദിക്കാനാവില്ല; റെഗ്രസ്സീവ് ചിന്താഗതികളുടെ ഏറ്റവും പുതിയ വേര്‍ഷന്‍! ചര്‍ച്ചയായി സിനിമാ പാരഡീസോ ക്ലബില്‍ വന്ന കുറിപ്പ്

കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗ വിവാഹം അനുവദിക്കാനാവില്ലെന്നും അത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ സിനിമാ പാരഡീസോ ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫിറാസ് അബ്ദുല്‍ സമദ് എന്നയാളാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍ സംവിധാനം ചെയ്ത സിനിമകളിലെ ചിത്രങ്ങള്‍ വെച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഈ 2021ലും ഇങ്ങനെയൊരു കുറിപ്പെഴുത്തുന്നതില്‍ വിഷമമുണ്ട്. ലോകം മുന്നോട്ട് പോകുമ്പോള്‍ അതേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡമോക്രസിയായ ഇന്ത്യയില്‍ ഓരോ ദിവസം കഴിയുംതോറും നമ്മുടെ സര്‍ക്കാരും, ഭൂരിഭാഗം ജനങ്ങളും, അവരുടെ ചിന്താഗതികളും പിറകിലോട്ടാണ് പോകുന്നത് എന്ന തിരിച്ചറിവ് ഒരു തരം മരവിപ്പാണ് നല്‍കുന്നത്. റെഗ്രസ്സീവ് ചിന്താഗതികളുടെ ഏറ്റവും പുതിയ സര്‍ക്കാരിന്റെ വേര്‍ഷനാണ് സ്വവര്‍ഗ്ഗാനുരാഗവും അവരുടെ കല്യാണവും ഭാരതത്തിന്റെ സംസ്‌കാരത്തിനും, പ്രകൃതിക്കും എതിരാണെന്നും, അതിനെ നിയമനുസൃതമാക്കാനാവില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

കല്ല്യാണമെന്നാല്‍ കാലാകാലങ്ങളായി പുരുഷനും സ്ത്രീയും തമ്മിലുള്ള കണ്‍സെന്‍സ്വല്‍ സെക്‌സ് ചെയ്യാന്‍ വേണ്ടി മാത്രമുള്ള ഉടമ്പടിയാണെന്നും, കല്ല്യാണത്തിന്റെ ഉദ്ദേശം തന്നെ കുട്ടികളെ ഉല്‍പാദിപ്പിക്കാന്‍ വേണ്ടിയാണെന്നുമുള്ള പിന്തിരിപ്പന്‍ ആശയം തന്നെയാണ് ഇതിനും കാരണമായിരിക്കുന്നത്. സ്വന്തം മക്കളെ വേറൊരു ജാതിയിലേക്കോ, മതത്തിലേക്കോ പോലും കല്ല്യാണം കഴിപ്പിച്ചു വിടാന്‍ ആഗ്രഹിക്കാത്ത, മക്കളുടെ കല്ല്യാണം അവരുടെ മാത്രം ഇഷ്ടത്തിന് നടക്കണം എന്ന് വാശി പിടിക്കുന്ന, അതിനെതിരെ മക്കള്‍ പ്രവര്‍ത്തിച്ചാല്‍ അവരെ കൊല്ലാന്‍ പോലും മടിയില്ലാത്ത ഇന്‍ക്രിഡിബിള്‍ ഇന്ത്യയിലെ ഭൂരിഭാഗം രക്ഷിതാക്കളുടെ ഇടയിലേക്കാണ് രാജ്യം ഭരിക്കുന്ന ഗവണ്മെന്റും നേതാക്കളും ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത് എന്നോര്‍ക്കണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് പറഞ്ഞു പഠിപ്പിച്ച മതഗ്രന്ധങ്ങളും പുരാണങ്ങളും ഭേദിച്ച് ഈ നാട്ടില്‍ അത് ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ് എന്ന് കോടതി വിധിച്ചത് ആര്‍ഷഭാരത സംസ്‌കാരത്തെ മുന്നില്‍ കണ്ടുകൊണ്ടല്ല, മറിച്ചു കാലാനുസൃതമായ മാറ്റങ്ങള്‍ നാടിന് അനിവാര്യമാണ് എന്ന വ്യക്തമായ ബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ്. അതേ പോലെയുള്ളൊരു നിയമത്തിനെയാണ് പ്രാചീന കാലത്തുള്ള സംസ്‌കാരത്തിന്റെയും, പ്രകൃതിയുടെയും പേരില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

പ്രണയം, വിവാഹം, കുട്ടികള്‍ എന്നതൊക്കെ രണ്ടു വ്യക്തികളെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണെന്നും, അവര്‍ പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളയാളുടെ കൂടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും രാജ്യം ഭരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. തന്റെ വ്യക്തിത്വവും ആഗ്രഹങ്ങളും സമൂഹത്തെ ഭയന്ന് അടിയറവ് വെച്ച ലക്ഷകണക്കിന് അമീറുമാരുടെ നാടാണ് ഇത്. ഇനിയെങ്കിലും അവരെ അവരുടെ ഇഷ്ടത്തിന്, ഇഷ്ടമുള്ളയാളുടെയൊപ്പം ജീവിക്കാന്‍ അനുവദിക്കണം എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top