Malayalam
മീര മുതല്‍ പ്രദീപ് വരെ! ആരാധകരെ ഞെട്ടിച്ച വിവാഹങ്ങള്‍ @ 2020; ഇവരാണ് ലോക്ക്ഡൗണില്‍ വിവാഹിതരായ മിനിസ്ക്രീന്‍ താരങ്ങള്‍
മീര മുതല്‍ പ്രദീപ് വരെ! ആരാധകരെ ഞെട്ടിച്ച വിവാഹങ്ങള്‍ @ 2020; ഇവരാണ് ലോക്ക്ഡൗണില്‍ വിവാഹിതരായ മിനിസ്ക്രീന്‍ താരങ്ങള്‍
ഒരുപാട് സംഭവ വികാസങ്ങള്‍ നടന്ന വര്‍ഷം ആയിരുന്നു 2020. നമ്മള് മലയാളികള്‍ മാത്രമല്ല ലോകത്തിലെ ആരും മറക്കാത്ത വര്‍ഷം കൂടിയാണ് 2020. കൊറോണയും പ്രളയും അങ്ങനെ മഹാമാരികള്‍ മാറിമാറി വന്നുപോയപ്പോള്‍ അത് എല്ലാ മേഖലയില്‍ ഉള്ളവരെയും ബാധിച്ചതു പോലെ സിനിമാ സീരിയല്‍ മേഖലകളില്‍ ഉള്ളവരെയും ദുരിതത്തിലാക്കി. മൂന്ന് മാസത്തെ നീണ്ട ലോക്ക് ഡൗണിനു ശേഷം നിരവധി മാറ്റങ്ങള്‍ സംഭവിച്ചു. വെള്ളിത്തിരയില്‍ തിളങ്ങി നിന്ന താരങ്ങളില്‍ പലരുടെയും വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കൂടിയായിരുന്നു ഇത്. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ക്കൊപ്പം തന്നെ ആരാധകരെ ഞെട്ടിച്ച വിവാഹങ്ങളും ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഈ വര്‍ഷം വിവാഹതിതരായ ടെലിവിഷന്‍ താരങ്ങളെ പരിചയപ്പെടാം.
മീര അനില്‍
അവതാരകയായും നടിയായും നമ്മള് മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. വര്‍ഷങ്ങളായി കോമഡി സ്റ്റാര്‍സ് പരിപാടിയിലെ അവതാരക ആയി നമ്മുടെ സ്വീകരണ മുറിയിലെത്തുന്ന പ്രിയതാരം മീര അനിലിന്റെ വിവാഹം ഈ വര്‍ഷം ജൂലൈ 15നായിരുന്നു. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂണ്‍ 5ന് നിശ്ചയിച്ച വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷമാക്കിയിരുന്നു. വിവാഹശേഷം കൂട്ടുകുടുംബത്തിലേക്ക് എത്തിയ സന്തോഷവും മീര അറിയിച്ചു. ഇപ്പോള്‍ അത് ഞാന്‍ വളരെ ആസ്വദിക്കുന്നു. ലോക്ഡൗണില്‍ അധികം പേരെ വിളിക്കാതെ വിവാഹം നടത്തേണ്ടി വരുമെന്ന് അറിയാമെങ്കിലും ഞങ്ങള്‍ വിവാഹം നീട്ടിവയ്ക്കാതെ മുന്നോട്ടുപോവുകയായിരുന്നു. ലോക്ഡൗണ്‍ കാലത്തേ വിവാഹമായതുകൊണ്ടാകാം സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതായും താരം പറയുന്നു.
പാര്‍വതി വിജയ്
സീരിയല്‍ താരം മൃദുല വിജയിന്റെ സഹോദരിയും പ്രേക്ഷകരുടെ പ്രിയതാരവുമായ പാര്‍വതി വിജയിയുടെ വിവാഹവും ഈ വര്‍ഷമായിരുന്നു. നടി മൃദുല വിജയിന്റെ സഹോദരിയാണ് പാര്‍വതി. ഇതേ സീരിയലിന്റെ ക്യാമറാമാനായിരുന്ന അരുണ്‍ ആണ് പാര്‍വതിയെ താലി ചാര്‍ത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ ചേച്ചിക്ക് പിന്നാലെയായാണ് പാര്‍വതിയും കലാരംഗത്തേക്ക് എത്തിയത്. ബിബിഎ ബിരുദധാരിയാണ് പാര്‍വതി. രഹസ്യമായാണ് വിവാഹം നടത്തിയത്, വിവാഹത്തിന് ശേഷമായാണ് വീട്ടുകാരും വിവരം അറിഞ്ഞത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ‘കുടുംബവിളക്ക്’ എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാര്‍വതി. മീര വസുദേവ് കേന്ദ്രകഥാപാത്രമായി വരുന്ന സീരിയലില്‍ മീരയുടെ രണ്ടാമത്തെ മകളുടെ വേഷമാണ് പാര്‍വതി അവതരിപ്പിക്കുന്നത്.
അമല ഗിരീഷ്
ചെമ്പരത്തി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അമല ഗിരീഷന്റെ വിവാഹവും ഈ വര്‍ഷമായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലളിതമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തമിഴ്നാട് സ്വദശി പ്രഭു ആണ് അമലയെ വിവാഹം കഴിച്ചത്. പ്രഭുവിന്റെ അമ്മ മലയാളിയാണ്. വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫറാണ് പ്രഭു. യാത്രകളും സീരിയലുമൊക്കെയായി പോകുന്നതിനിടയ്ക്കാണ് കല്യാണം കഴിക്കാമെന്നു തീരുമാനിച്ചത്. കല്യാണ തീയതിയൊക്കെ തീരുമാനിച്ച് ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴേക്കും ലോക്ഡൗണ്‍ വന്നു. കാത്തിരുന്നിട്ടും അതൊട്ടു തീരുന്നുമില്ല. എങ്കില്‍ പിന്നെ, ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താമെന്നു എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ മേയ് 18ന് ആ യിരുന്നു കല്യാണം. കല്യാണം കഴിഞ്ഞിട്ട് പ്രഭുവിന്റെ വീട്ടിലേക്ക് പോകാന്‍ ഇതുവരെ പറ്റിയിട്ടില്ല. ലോക്ഡൗണ്‍ നീണ്ടുപോകുന്നതു കൊണ്ട് പ്രഭുവിന്റെ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാം എന്ന പ്ലാനും ഇനി നടക്കില്ല. തിരുവനന്തപുരത്ത് ചെമ്പഴന്തിയിലെ എന്റെ വീട്ടില്‍ ചേച്ചിയും ഭര്‍ത്താവും മക്കളുമൊക്കെയായി ഇത്തവണ ഓണം ആഘോഷിക്കാം. കോവിഡ് ഒക്കെ തീര്‍ന്നിട്ട് വേണം തമിഴ് പെണ്ണായി ആഘോഷങ്ങളൊക്കെ നടത്താന്‍…’ എന്നും അമല പറഞ്ഞിരുന്നു. 2017 ല്‍ മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ പുരസ്കാരം സ്വന്തമാക്കിയ താരം കൂടിയാണ് അമല.
സ്വാതി നിത്യാനന്ദ്
ഭ്രമണം സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാതി നിത്യാനന്ദിന്റെയും ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയുടെയുമ വിവാഹം ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഭ്രമണം എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു പ്രതീഷ്. സീരിയലില്‍ ഹരിത എന്ന കഥാപാത്രത്തെയായിരുന്നു സ്വാതി അവതരിപ്പിച്ചത്. സീരിയലിനിടയില്‍ ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. ചെമ്പട്ട് ആണ് സ്വാതി അഭിനയിച്ച ആദ്യ ടെലിവിഷന്‍ സീരിയല്‍. ഈ സീരിയലിലെ ദേവിയുടെ വേഷത്തിലെത്തിയ താരത്തെ ഇരുകയ്യും നീട്ടിയാണ് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്.
പ്രദീപ് ചന്ദ്രന്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം പ്രദീപ് ചന്ദ്രന്റെ വിവാഹവും ഈ വര്‍ഷമായിരുന്നു. സിനിമ, സീരിയല്‍ താരവും ബിഗ് ബോസ് മലയാളം സീസണ് ടു മത്സരാര്‍ത്ഥിയുമായിരുന്നു പ്രദീപ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അനുപമ രാമചന്ദ്രനാണ് താരത്തിന്റെ ഭാര്യ. അനുവിന്റെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. തന്റെ നാടായ തിരുവനന്തപുരത്ത് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും കോവിഡ് പശ്ചാത്തലത്തിലാണ് അതു നടക്കാതെ പോയതെന്നും പ്രദീപ് ചന്ദ്രന് ഫേസ്ബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ ശ്രദ്ധേയ മത്സരാര്ഥികളില് ഒരാളായിരുന്നു പ്രദീപ് ചന്ദ്രന്. ഷോയുടെ ആരാധകര്‍ക്കിടയില്‍ ഹേറ്റേഴ്സ് കുറവുള്ള ഒരാളും. ബിഗ് ബോസ് ഹൗസില്‍ 42 ദിവസം പൂര്‍ത്തിയാക്കിയാണ് എവിക്ഷനിലൂടെ പ്രദീപ് പുറത്തേക്ക് പോയത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പര കറുത്തമുത്തില്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായെത്തിയാണ് പ്രദീപ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. മേജര്‍ രവി ചിത്രം മിഷന് 90 ഡെയ്!സിലൂടെയാണ് സിനിമാപ്രവേശം. ദൃശ്യം, ഒപ്പം, ഇവിടം സ്വര്‍ഗ്ഗമാണ്, ഏയ്ഞ്ചല്‍ ജോണ്‍, കാണ്ഡഹാര്‍, ലോക്!പാല്, ലോഹം, 1971 ബിയോണ്ട് ബോര്‍ഡേഴ്!സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
ലത സംഗരാജു
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന നീലക്കുയിലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരാമാണ് ലത സംഗരാജു. താരത്തിന്റെ വിവാഹം 2020 ജൂണ്‍ 14നായിരുന്നു. സീരിയല്‍ അവസാനിച്ചു എങ്കിലും ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്ക് പ്രയപ്പെട്ടവരാണ്. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. ആദിത്യന് അബദ്ധത്തില്‍ വിവാഹം കഴിക്കുന്ന കസ്തൂരി ഡോക്ടറാകുന്നിടത്താണ് പരമ്പര അവസാനിച്ചിരുന്നത്. തെലുങ്ക് താരം ആയിരുന്നിട്ട് പോലും റാണിയുടെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത പരമ്പരയുടെ ദിശ തന്നെ മാറ്റുകയും ചെയ്തു. ഹൈദരാബാദിലെ സോഫ്റ്റവെയര്‍ എന്‍ജിനിയറായ സൂര്യ രാജാണ് താരത്തിന്റെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെയായിരുന്നു വിവാഹം.
