കങ്കണ റണാവത്ത് കേവലം ഐറ്റം ഡാന്സുകാരിയാണെന്ന കോണ്‍ഗ്രസ് മുന്‍ മന്ത്രി സുഖ്ദേവ് പന്‍സെയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി താരം. ഐറ്റം ഡാന്‍സ് കളിക്കാന്‍ താന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്
‘ഈ വിഡ്ഡി ആരായാലും ശരി ഞാന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാള്‍ക്ക് അറിയുമോ? ഐറ്റം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാന്‍.
അതുപോലെ ഖാന്മാരുടെയും കുമാറിന്റെയും ബിഗ് ഹീറോ സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടിയാണ്. അതോടെയാണ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്. ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാന്‍ എന്റെ അരക്കെട്ട് ഇളക്കില്ല,ഞാന്‍ എല്ലൊടിക്കും…’ കങ്കണ ട്വീറ്റ് ചെയ്തു.
കര്‍ഷക സമരത്തെ കങ്കണ വിമര്‍ശിച്ചതിനോടായിരുന്നു പന്‍സെയുടെ പ്രതികരണം. കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീയ്ക്ക് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്തെന്ന് അറിയില്ലെന്നായിരുന്നു മന്ത്രി ട്വിറ്ററില്‍ കുറിച്ചത്. പന്‍സെയുടെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി കങ്കണ രംഗത്ത് വന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...