Malayalam
അയ്യേ… ഇത്രയ്ക്ക് ദാരിദ്ര്യം ആണോ ഇവള്‍ക്ക്, കഷ്ടം തന്നെ!! കീറിയ ജീന്‍സുമിട്ട് ശാലിന്‍; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ
അയ്യേ… ഇത്രയ്ക്ക് ദാരിദ്ര്യം ആണോ ഇവള്‍ക്ക്, കഷ്ടം തന്നെ!! കീറിയ ജീന്‍സുമിട്ട് ശാലിന്‍; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ
സിനിമയിലൂടെയും സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ.ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്.അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്തപരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് പരമ്പരയിയെ പ്രകടനം ആണ് താരത്തിന്റെ കരിയറലെ വഴിത്തിരിവായത്. അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്. അപ്പോഴും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് ശാലിനെ സ്വീകരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ ഇടയ്്ക്കിടെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെയായി എത്താറുണ്ട്. ഇപ്പോഴിതാ ശാലിന്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. സ്‌ക്രാച്ച് ജീന്‍സും, ബനിയനും ധരിച്ചു സിമ്പിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലാണ് ശാലിന്‍.. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഒരു കൂട്ടര്‍ ഇതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. നിരവധി കമന്റുകള്‍ ആണ് ഈ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. കീറിയ ജീന്‍സ് ഇട്ടുകൊണ്ട് നടക്കാന്‍ മാത്രം അത്രക്ക് ദാരിദ്രം ആണോ ഇവള്‍ക്ക്, പുതിയ ജീന്‍സ് വാങ്ങാന്‍ കാശ് ഇല്ലെങ്കില്‍ ഞാന്‍ ഒരേണ്ണം തരാം, പണ്ടൊക്കെ കീറിയത് ഇടാന്‍ തന്നെ നാണക്കേട് ആരുന്നു, ഇന്ന് അതൊക്കെ ഫാഷന്‍, പട്ടികടിച്ചു ഓടിച്ചു വിട്ടപോലെ ഉണ്ട്, നരകത്തിലെ വിറക് കൊള്ളി ആണോ, അയ്യോ പാന്റ് കീറിയോ എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.
ആക്ഷന്‍ കില്ലാഡി,സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്.മൂന്നില്‍ കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന്‍ ഇപ്പോള്‍. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ കോവിഡ് കാലത്ത് പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. മാലി ദ്വീപില്‍ അവധി ആഘോഷിച്ച ചിത്രങ്ങളും താരം പങ്കുവച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ശാലിന്‍ സോയയുടെ അച്ഛന്‍ ഒരു ബിസിനസ്മാനും അമ്മ നൃത്ത അധ്യാപിക ആണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ ശാലിന്‍ സോയയെ ശാലു എന്നാണ് അറിയപ്പെടുന്നത്.
2004
ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്.
ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍
ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു. ദ ഡോണ്‍,
വാസ്തവം, സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട് എന്നിവയാണ് ശാലിന്‍
ബാലതാരമായി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. എല്‍സമ്മ എന്ന ആണ്‍കുട്ടീ,
സ്വപ്നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മയോദ്ധ,
അരികില്‍ ഒരാള്‍.. അങ്ങനെ നീളുന്നു സിനിമകള്‍.
