Malayalam
സ്കോട്ലാന്ഡില് തണുത്ത് വിറച്ച് സോനം കപൂര്‍; വൈറലായി ചിത്രങ്ങള്‍
സ്കോട്ലാന്ഡില് തണുത്ത് വിറച്ച് സോനം കപൂര്‍; വൈറലായി ചിത്രങ്ങള്‍
ബോളിവുഡിലെ നായികമാരില്‍ ശ്രദ്ധേയ ആയ താരമാണ് സോനം കപൂര്‍. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സോനം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സോനം കപൂറിന്റെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സോനം കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
സ്കോട്ലാന്ഡില് നിന്നുള്ള ഫോട്ടോയാണ് ഇത്. സ്കോട്ലാന്ഡില് തണുത്തുവിറച്ചുനില്ക്കുകയാണ് എന്ന് സോനം കപൂര്‍ പറയുന്നു. ചൂട് വെള്ളമുള്ള ബാഗും പിടിച്ചാണ് സോനം കപൂര്‍ ഫോട്ടോയിലുള്ളത്. ബ്ലൈന്‍ഡ് എന്ന സിനിമയിലാണ് സോനം കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. കൊറിയന്‍ സിനിമയുടെ റീമേക്ക് ആണ് ഇത്.
ഇതിനു മുമ്പ് ആനന്ദ് അഹൂജ ആദ്യമായി തന്നെ പ്രപ്പോസ് ചെയ്ത വിശേഷം സോനം കപൂര്‍ പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ആനന്ദ് അഹൂജയും സോനം കപൂറും 2018ലാണ് വിവാഹിതരായത്. 2016ല്‍ ലണ്ടനില്‍ വെച്ച് ആദ്യമായി കണ്ട ഇവര്‍ അധികം വൈകാതെ തന്നെ പ്രണയം തിരിച്ചറിഞ്ഞു. ഇരുവരും ഇപോള്‍ താമസിക്കുന്നത് ലണ്ടനിലാണ്.
