Malayalam
എന്റെ തങ്കം ഒരാളോട് റൊമാന്‍സ് ചെയതിട്ട് എനിക്ക് ആദ്യമായി ആസൂയ തോന്നിയില്ല, നയന്‍സിനെ കുറിച്ച് വിഘ്നേഷ്
എന്റെ തങ്കം ഒരാളോട് റൊമാന്‍സ് ചെയതിട്ട് എനിക്ക് ആദ്യമായി ആസൂയ തോന്നിയില്ല, നയന്‍സിനെ കുറിച്ച് വിഘ്നേഷ്
തമിഴകത്തെ മാത്രമല്ല, മലയാളികളുടെയും ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സമയം മുതല്‍ പ്രണയത്തിലായ ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. ആരാധകര്‍ ഇഷ്ടത്തോടെ നയന്‍സും വിക്കിയും എന്നാണ് ഇരുവരെയും വിളിക്കുന്നത്. ഇവരുടെ ഒരുമിച്ചുളള ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. മുന്‍പ് ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. നയന്‍താരയുമൊത്തുളള വിശേഷങ്ങള്‍ എപ്പോഴും വിഘ്നേഷ് ശിവന് പങ്കുവെക്കാറുണ്ട്. നയന്‍സ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും വിക്കിയുടെ പോസ്റ്റുകളിലൂടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും നിറയാറുണ്ട്.
ഇപ്പോഴിതാ പുതിയ ചിത്രത്തെ കുറിച്ച് വിഘ്നേഷ് ശിവന് പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്റെ തങ്കം മറ്റൊരാള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തപ്പോള്‍ ആദ്യമായി എനിക്ക് അസൂയ തോന്നിയില്ല എന്നാണ് വിഘ്നേഷ് ശിവന് കുറിച്ചത്. നയന്‍താര വിജയ് സേതുപതിയുടെ ജോഡിയായി അഭിനയിച്ചതിനെ കുറിച്ചാണ് വിഘ്നേഷ് ശിവന് കുറിച്ചത്. നയന്‍താര വിജയ് സേതുപതിയുടെ ജോഡിയായി അഭിനയിച്ചതിനെ കുറിച്ചാണ് വിഘ്നേഷ് ശിവന് കുറിച്ചത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. നാനും റൗഡി താന്‍, ഇമൈകനൊടികള് എന്നീ സിനിമകളിലാണ് നയന്‍താരയും വിജയ് സേതുപതിയും മുന്‍പ് ജോഡികളായത്.
അതേസമയം നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹത്തിനായി ആകംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വിവാഹത്തെ കുറിച്ച് ഇതുവരെയും ഇരുവരും പ്രതികരിച്ചിട്ടില്ല. മുന്‍പ് ഒരുമിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു താരജോഡികള്‍. ചിമ്പു നായകനായ പോടാ പോടിയാണ് വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സൂര്യയെ നായകനായി താനാ സേര്‍ന്തകൂട്ടം എന്ന ചിത്രവും സംവിധായകന് ഒരുക്കി. വിഘ്നേഷ് ശിവന്റെ രണ്ടാം ചിത്രമായ നാനും റൗഡി താന്‍ നയന്‍താരയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. കോമഡി എന്റര്ടെയ്നര് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. നാനും റൗഡി താന്‍ വിജയത്തിന് പിന്നാലെ തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി വിഘ്നേഷ് മാറി. അതേസമയം നയന്‍താരയുടെയും വിഘ്നേഷിന്റെയും പ്രണയ നിമിഷങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ വര്‍ഷം വിക്കിക്കൊപ്പം നയന്‍ കേരളത്തിലെ വീട്ടിലെത്തിയിരുന്നു.
അമ്മയ്ക്കൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം ഓണം
ആഘോഷിച്ച സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നു. അതേസമയം വിഘ്നേഷ് ശിവന്റെ
എറ്റവും പുതിയ ചിത്രത്തിലും നായികയായി നയന്‍താര തന്നെയാണ് അഭിനയിക്കുന്നത്.
വിജയ് സേതുപതി നായകനാവുന്ന സിനിമയില്‍ സാമന്തയും നായികയായി എത്തുന്നു.
കാത്തുവാക്കുളെള രണ്ട് കാതല്‍ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം
അടുത്തിടെ ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. ത്രികോണ പ്രണയകഥ പറയുന്ന വിഘ്നേഷ്
ശിവന് ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയനും വിഘ്നേഷും ചേര്‍ന്ന് തന്നെയാണ് സിനിമ
നിര്‍മ്മിക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിനൊപ്പം സിനിമയുടെ
സഹനിര്‍മ്മാതാക്കളാണ് ഇരുവരും.
