Malayalam
പപ്പയുടെ വലിയ ആഗ്രഹം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍;പപ്പയോട് പറയാന്‍ ബാക്കിയുള്ളത് അത് മാത്രം
പപ്പയുടെ വലിയ ആഗ്രഹം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍;പപ്പയോട് പറയാന്‍ ബാക്കിയുള്ളത് അത് മാത്രം
മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാറിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. നര്‍ത്തകിയായും അവതാരകയായും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ചില സിനിമകളിലും ശ്രീലക്ഷ്മി വേഷമിട്ടിട്ടുണ്ട്. എന്നിരുന്നാലും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. വലിയ ആഘോഷമായി ആയിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. അഞ്ചുവര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയിരുന്നുവിവാഹം. ദുബായില്‍ സ്ഥിരതാമസമാക്കിയ ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. കോമേഴ്സ്യല്‍ പൈലറ്റാണ് ജിജിന്‍. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായില്‍ സ്ഥിരതാമസമാക്കിയവരാണ്. 2019 നവംബര്‍ 17 ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തിലായിരുന്നു വിവാഹം.
ജഗതി ശ്രീകുമാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ തന്റെ പപ്പ ആഗ്രഹിച്ചത് പോലെ തനിക്ക് നല്ലൊരു കുടുംബ ജീവിതം കിട്ടി എന്ന് തുറന്നു പറയുകയാണ് ശ്രീലക്ഷ്മി. അച്ഛന്റെ ആഗ്രഹം പോലെ തന്നെ താന്‍ ഒരു നല്ല കുടുംബത്തിലേക്ക് വന്നു കയറി എന്നും ഭര്‍ത്താവായ ജിജിനിന്റെ അച്ഛനും അമ്മയും തനിക്കൊരു മകളുടെ സ്ഥാനമാണ് തരുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു.അച്ഛന്റെ ആഗ്രഹം സാധിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും അച്ഛന്റെ മകള്‍ നല്ലൊരു നിലയില്‍ നല്ലൊരു കുടുംബത്തിലാണ് എത്തിയതെന്ന് അദ്ദേഹത്തിന്റെ ചെവിയില്‍ പറയണം എന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.
ജിജിനാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ മറുപടി കൊടുത്തിരുന്നില്ല. ഇതിന്റെ പേരില്‍ ജിജിന്‍ നന്നായി ടെന്‍ഷനടിച്ചിരുന്നു. ഇത് പറഞ്ഞതിന്റെ പേരില്‍ സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു ജിജിന്. പിന്നീട് താനും ഇഷ്ടം അറിയിക്കുകയും അത് പ്രണയമായി മാറുകയായിരുന്നുവെന്നും ശ്രീലക്ഷ്മി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടന്‍ പൊതുസമൂഹത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല. ജഗതി അപകടത്തെതുടര്‍ന്ന് കിടപ്പിലായ ശേഷം ഈ മകളെ ജഗതിയെ കാണിക്കാന്‍ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല. എന്നാലും മലയാളികള്‍ക്ക് ജഗതിയുടെ ഈ മകള്‍ മറ്റ് മക്കളെക്കാള്‍ പ്രിയപ്പെട്ടവളാണ്. ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. ജോലിക്കൊപ്പം നൃത്തവും കലയും താരം ഒപ്പം കൊണ്ടുപോകുന്നുണ്ട്. താന്‍ ഏറ്റവും സ്നേഹിക്കുന്ന അച്ഛന്റെ മടങ്ങി വരവിനായി കാത്തിരിയ്ക്കുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.
