Malayalam
‘എന്ത് ഊള പടമാണ് മിസ്റ്റര്‍ ഇത്, ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല’; കമന്റിട്ടിയാള്ക്ക് മറുപടിയുമായി അജു വര്‍ഗീസ്
‘എന്ത് ഊള പടമാണ് മിസ്റ്റര്‍ ഇത്, ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല’; കമന്റിട്ടിയാള്ക്ക് മറുപടിയുമായി അജു വര്‍ഗീസ്

റിലീസ് ആകുന്നതിന് മുമ്പേ നെഗറ്റീവ് പബ്ലിസിറ്റി നല്കി സിനിമ ഡീഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ നടന് അജു വര്‍ഗീസ്. ‘സാജന് ബേക്കറി സിന്‍സ് 1962’ എന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള പോസ്റ്റിന് താഴെ എത്തിയ കമന്റിന്റെ സ്ക്രീന്‍ഷോട്ട് ആണ് അജു വര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്.
”എന്ത് ഊള പടമാണ് മിസ്റ്റര്‍ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാന്‍ ഈ പടം കാണാന്‍ പോയി എന്റെ പൈസ പോയി അതുകൊണ്ട് നിങ്ങള്‍ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം” എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റ് ആണ് അജു പങ്കുവെച്ചിരിക്കുന്നത്.
”വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ” എന്നാണ് അജു സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് കുറിച്ചത്. ചിത്രം ഈ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രത്തില്‍ അജു വര്‍ഗീസും നടി ലെനയും സഹോദരങ്ങളായി അഭിനയിക്കുന്നു.
ബോബന്, ബെറ്റ്സി എന്ന സഹോദരങ്ങള്‍ നടത്തുന്ന ബേക്കറിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. അജു വര്‍ഗീസ് ഡബിള്‍ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. ആദ്യമായാണ് അജു ഡബിള്‍ റോളിലെത്തുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...