Malayalam
‘എനിക്ക് എന്റെ ഇളയ സഹോദരന് രാജീവിനെ നഷ്ടമായി, അവന് ഇപ്പോള്‍ ഇല്ല’; രാജീവ് കപൂറിന്റെ മരണത്തെ കുറിച്ച് സഹോദരന്
‘എനിക്ക് എന്റെ ഇളയ സഹോദരന് രാജീവിനെ നഷ്ടമായി, അവന് ഇപ്പോള്‍ ഇല്ല’; രാജീവ് കപൂറിന്റെ മരണത്തെ കുറിച്ച് സഹോദരന്
Published on

ഹൃദയാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് നടന് രാജീവ് കപൂര്‍ (58) അന്തരിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി സഹോദരന് രണ്‍ധീര്‍ കപൂര്‍. ടൈംസ് ഓഫ് ഇന്ത്യയോട് ആണ് മരണവാര്തത് സ്ഥിരീകരിച്ചത്. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിന് മുന്‍പേ മരണം മുന്‍പേ സംഭവിച്ചിരുന്നു.
”എനിക്ക് എന്റെ ഇളയ സഹോദരന് രാജീവിനെ നഷ്ടമായി, അവന് ഇപ്പോള്‍ ഇല്ല. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ‘ ‘ഞാന്‍ ആശുപത്രിയില്‍ ഉണ്ട്, അദ്ദേഹത്തിന്റെ മൃതദേഹത്തിനായി കാത്തിരിക്കുന്നു’ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഫാഷന്‍ ഡിസൈനറും ആര്‍ക്കിടെക്ടുമായ ആരതി സബര്‍വാളായിരുന്നു രാജീവ് കപൂറിന്റെ ഭാര്യ. 2001 ല്‍ വിവാഹിതരായ ഇവര്‍ 2003 ല്‍ വേര്‍പിരിയുകയായിരുന്നു. ‘രാം തേരി ഗംഗാ മെയിലി’ (1985), ‘ഏക് ജാന്‍ ഹെയ്ന് ഹം’ (1983) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് രാജീവ് കപൂര്‍ അറിയപ്പെടുന്ന നടന് ആയത്. റിഷി കപൂര്‍ നായകനായി അഭിനയിച്ച ‘പ്രേം ഗ്രന്ഥ’ത്തിന്റെ സംവിധായകന് കൂടിയായിരുന്നു അദ്ദേഹം.
1983 ല്‍ ആണ് അഭിനയരംഗത്തേക്ക് രാജീവ് എത്തിയത്. ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിതാവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാന്, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....