Malayalam
അപ്പോഴേയ്ക്കും എന്റെ സകല നിയന്ത്രണവും വിട്ടു പോയി, കൈയില്‍ കിട്ടിയ മടലെടുത്ത് അവനെ അടിച്ചു; ആ സംഭവത്തെ കുറിച്ച് ശ്രുതി രജനീകാന്ത്
അപ്പോഴേയ്ക്കും എന്റെ സകല നിയന്ത്രണവും വിട്ടു പോയി, കൈയില്‍ കിട്ടിയ മടലെടുത്ത് അവനെ അടിച്ചു; ആ സംഭവത്തെ കുറിച്ച് ശ്രുതി രജനീകാന്ത്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പരമ്പരയെയും കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. നേരത്തെ ബാലതാരമായി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രുതി ശ്രദ്ധിക്കപ്പെട്ടത് ചക്കപ്പഴത്തിലൂടെയാണ്. ഇപ്പോള്‍ ചക്കപ്പഴത്തിലേയ്ക്ക് താന്‍ എത്തിയത് എങ്ങനെ എന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് താരം.
‘ചാന്‍സ് ചോദിച്ച് ആരുടെയും അടുത്ത് പോയിട്ടില്ല. പിന്നെ ഓഡിഷനൊക്കെ പോയി കഷ്ടപ്പെടാറുണ്ട്. മൂന്ന് ഘട്ടം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കുഞ്ഞെല്‍ദോ എന്ന സിനിമയിലേക്ക് സെലക്ടാവുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ലോക്ഡൗണ്‍ വരുന്നത്. അപ്പോള്‍ പിന്നെ പുറത്തിറങ്ങാന്‍ പോലും സാധിക്കാതെയായി. പിന്നെ സമയം പോവുന്നതിനായി ടിക്ടോകില്‍ വീഡിയോ ഇടാന്‍ തുടങ്ങി.
ടിക്ടോക് പൂട്ടിയതോടെ ഇനി എന്ത് ചെയ്യുമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചക്കപ്പഴത്തില്‍ അഭിനയിക്കാനുള്ള അവസരം വരുന്നത്. ആ സമയത്ത് സീരിയല്‍ ചെയ്യാന്‍ ഞാന്‍ നോക്കിയിരുന്നില്ല. ഇങ്ങനൊരു ചാന്‍സ് കിട്ടിയപ്പോള്‍ പിന്നെ ഒന്നും നോക്കാനില്ലായിരുന്നു. മുന്‍പ് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒന്നുമില്ലാത്തത് കൊണ്ട് കാത്തിരിക്കുകയായിരുന്നു. അങ്ങനെ ചക്കപ്പഴത്തിന്റെ ഓഡിഷന് പോയി അന്ന് വൈകുന്നേരം തന്നെ കരാര്‍ എഴുതുകയായിരുന്നു.
റിയല്‍ ലൈഫില്‍ താന്‍ ഒരാളെ തല്ലിയിട്ടുണ്ട്. സ്കൂളില്‍ നിന്നും അനിയനെ ഉപദ്രവിച്ച സുഹൃത്തിന്റെ മുഖത്തടിച്ചിട്ടുണ്ട്. പിന്നെ വീട്ടുകാരായി, അധ്യാപകരായി ആകെ ജഗപൊക ബഹളമൊക്കെ ആയിരുന്നു. വീട്ടില്‍ അനിയനുമായി വഴക്ക് കൂടാറില്ലെങ്കിലും ഒരിക്കല്‍ അതും സംഭവിച്ചു. അന്ന് അവന് എന്റെ അടി കൊണ്ട് ഒരാഴ്ച കിടപ്പിലായി പോയി. ഞങ്ങള്‍ തമ്മില്‍ പരസ്പരം വഴക്ക് കൂടുന്നതിനിടെ അനിയന് മുടിയില്‍ പിടിച്ചതോടെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. കൈയില്‍ കിട്ടിയ മടല് എടുത്ത് അവന്റെ പുറത്തിനിട്ട് അടിച്ചു. പുറത്ത് നീരൊക്കെ വന്ന് അത് ഭയങ്കര സീനായി. എനിക്കും വലിയ വിഷമമായി. ഇപ്പോള്‍ ആരെ തല്ലാന്‍ കൈ ഓങ്ങിയാലും ഞാനൊന്ന് അറയ്ക്കും. അടിച്ചില്ലെങ്കില്‍ ഞാന്‍ അടിച്ചില്ല. അടിച്ചാല്‍ അത് കൊടുത്തതായിരിക്കും എന്നും ശ്രുതി പറയുന്നു.
സോഷ്യല്‍ മീഡിയയില്‍
സജീവമായ ശ്രുതി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ
ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സ്ക്രീനില്‍ മകന് ആയി വേഷം ഇടുന്ന
റൈഹുവിന്റെ പിറന്നാള്‍ ദിനം ശ്രുതി പങ്ക് വച്ച ഒരു കുറിപ്പും ഏറെ
ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹഅഭിനേതാക്കള്‍ എല്ലാവരും എന്റെ രണ്ടാം
കുടുംബമായി മാറിയിട്ടുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ ചെലവഴിക്കുന്നത്
അവരോടൊപ്പമാണല്ലോ..നിലവില്‍ രണ്ടു വര്‍ഷം സീരിയലിന്റെ കോണ്‍ട്രാക്ട് ഉണ്ട്.
അതുകഴിഞ്ഞു പിഎച്ച്ഡി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പിന്നെ വീട്ടുകാര്‍
ഇപ്പോള്‍ വിവാഹാലോചനകള്‍ ഒക്കെ തുടങ്ങി വച്ചിട്ടുണ്ട്. ഇതിനിടയ്ക്ക്
വല്ലതും സെറ്റായാല്‍ അങ്ങനെയും ട്വിസ്റ്റുണ്ടാകും എന്നും ശ്രുതി പറയുന്നു.
