Malayalam
ഒന്നര വര്‍ഷം ഒറ്റയ്ക്കായിരുന്നു പുറത്തേയ്ക്ക് ഇറങ്ങിയില്ല; സുരേഷ് ഗോപിയും മോഹന്‍ലാലും ഒരുപാട് സഹായിച്ചിട്ടുണ്ട്
ഒന്നര വര്‍ഷം ഒറ്റയ്ക്കായിരുന്നു പുറത്തേയ്ക്ക് ഇറങ്ങിയില്ല; സുരേഷ് ഗോപിയും മോഹന്‍ലാലും ഒരുപാട് സഹായിച്ചിട്ടുണ്ട്
ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലേലത്തിന് പിന്നാലെ അയാള്‍ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്, കരുമാടിക്കുട്ടന് ഉള്‍പ്പെടെയുളള സിനിമകളിലും നന്ദിനി വേഷമിട്ടു. 1997ലാണ് സുരേഷ് ഗോപിയും നന്ദിനിയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേലം പുറത്തിറങ്ങിയത്. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത എപ്രില്‍ പത്തൊന്‍പത് എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനിയുടെ സിനിമാ അരങ്ങേറ്റം. പതിനാറാം വയസിലാണ് നടി സിനിമയില്‍ എത്തിയത്. നന്ദിനി എന്ന പേരിലാണ് മലയാളത്തില്‍ അറിയപ്പെടുന്നതെങ്കിലും തെലുങ്കില്‍ കൗസല്യ എന്ന പേരിലാണ് നടി അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു നടി. മലയാളത്തില്‍ ആസിഫ് അലി നായകനായ മന്ദാരം എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കൂടാതെ നടന്റെ തന്നെ അനുരാഗ കരിക്കിന് വെളളം എന്ന ചിത്രത്തിലും ഒരു ചെറിയ റോളില്‍ നടി അഭിനയിച്ചിരുന്നു. അതേസമയം മലയാള സിനിമയിലെ തന്റെ അനുഭവങ്ങള്‍ ഒരഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. സുരേഷ് ഗോപിക്കും മോഹന്‍ലാലിനുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച അനുഭവമാണ് നന്ദിനി തുറന്നുപറഞ്ഞത്.
ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തിയ ചിത്രത്തില്‍ ചാക്കോച്ചിയുടെ കാമുകി ഗൗരി പാര്‍വ്വതിയായി ആണ് നന്ദിനി അഭിനയിച്ചത്. സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തു. ലേലം സിനിമ ചെയ്യുമ്പോള്‍ സുരേഷ് ഗോപി തന്നെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ടെന്ന് നന്ദിനി പറയുന്നു. എത്ര റീടേക്കുകള്‍ പോയാലും സുരേഷ് ഗോപി ക്ഷമയോടെ നില്ക്കും. എനിക്ക് ഡയലോഗ്സൊക്കെ ഒരുപാട് പ്രാവശ്യം തെറ്റും. പക്ഷേ അദ്ദേഹം നന്നായി സഹായിച്ചിട്ടുണ്ട്. താന്‍ ചെയ്തതില്‍ അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ കഥാപാത്രമായിരുന്നു എറ്റവും പ്രയാസമേറിയത് എന്നും നടി പറയുന്നു. നെഗറ്റീവും പോസിറ്റീവും ഒരുപോലെ പ്രകടമാകുന്ന കഥാപാത്രമായിരുന്നു അത്. ഭയങ്കര എനര്‍ജറ്റിക്ക് ആകുന്നതോടൊപ്പം തന്നെ വളരെ സോഫ്റ്റ് ആയും പെരുമാറേണ്ട കഥാപാത്രം. അത് ചെയ്യുമ്പോഴും മോഹന്‍ലാല്‍ സാര്‍ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ സാറിന്റെയും ശ്രീനിവാസന് സാറിന്റെയുമൊപ്പം മല്‍സരിച്ച് അഭിനയിക്കേണ്ട ഒരുപാട് മൂഹുര്ത്തങ്ങളുണ്ടായിരുന്നു ചിത്രത്തില്‍ എന്നും അഭിമുഖത്തില്‍ നന്ദിനി പറഞ്ഞു.
സിനിമയില്‍ സജീവമായിരുന്ന നന്ദിനി ഇടയ്ക്ക് വെച്ച് ഒരു ഇടവേളയെടുത്തിരുന്നു. അമിതമായ ഭക്ഷണമാണ് നന്ദിനിയുടെ ആരോഗ്യ പ്രശ്നത്തിന് കാരണം. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും വ്യായാമം ഇല്ലായ്മയും മൂലം ശരീരഭാരം 100 കിലോയ്ക്ക് അപ്പുറം കടന്നുവെന്നും നന്ദിനി പറഞ്ഞിരുന്നു. നാല് ഭാഷകളിലായി ഓടിനടന്നു അഭിനയിച്ചിരുന്ന സമയത്ത് ആരോഗ്യകാര്യങ്ങള്‍ വേണ്ടരീതിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും എണ്ണയില്‍ വറുത്തതും മധുര പലഹാരങ്ങളും അമിതമായി കഴിച്ചതാണ് ആരോഗ്യ പ്രശ്നം കൂടാന്‍ ഇടയാക്കിയതെന്നും താരം മുമ്പ് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.
”യാത്രയില്‍ വിശപ്പറിയാതിരിക്കാന്‍ ഗ്ലൂക്കോസ് കഴിക്കാന്‍ തുടങ്ങി. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നത് പിന്നീട് എണ്ണം കൂടി. വിശക്കുമ്പോള്‍ ഭക്ഷണത്തിനു പകരം ഗ്ലൂക്കോസായി. ഇത് ശരീരത്തെ വല്ലാതെ ബാധിച്ചു. തടി കൂടാന്‍ തുടങ്ങി. എല്ലാം എന്റെ നിയന്ത്രണത്തില്‍ നിന്ന് മാറിപ്പോയതു പോലെ. അതോടെ സിനിമയില്‍ നിന്ന് ഞാന്‍ മാറിനില്ക്കാന് തുടങ്ങി. ഒന്നര വര്‍ഷം ഞാന്‍ ഒറ്റയ്ക്കായിരുന്നു. പുറത്തേക്കിറങ്ങിയില്ല. ഒരുപാടുപേര് വിളിച്ചിരുന്ന എന്റെ ഫോണ്‍ പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും എന്നെ മറന്നതു പോലെ. ഞാന്‍ സിനിമകള്‍ കാണുന്നതു പോലും നിര്‍ത്തി. ഞാനഭിനയിച്ചിരുന്ന സിനിമകള്‍ വരുമ്പോള്‍ ടിവി ഓഫ് ചെയ്യും. സിനിമയില്‍ നിന്ന് നാലു വര്‍ഷത്തോളം മാറിനിന്നതോടെ പല ഗോസിപ്പുകളും ഇറങ്ങി. എന്റെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തയാണ് പ്രചരിച്ചത്. വിദേശത്ത് താമസമാക്കി എന്നാണ് പലരും കരുതിയത്. ആ പരീക്ഷണ ഘട്ടമെല്ലാം മറന്ന് ഇപ്പോള്‍ ജീവിതത്തേയും പ്രകൃതിയേയും സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു’ എന്നും ഒരു അഭിമുഖത്തില്‍ നന്ദിനി പറഞ്ഞിരുന്നു.
അതേസമയം സിനിമകളില്‍ ഇപ്പോഴും സജീവമാണ് നന്ദിനി.
തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടിയുടെ പുതിയ സിനിമകള്‍ വരുന്നത്. കീര്‍ത്തി
സുരേഷിന്റെ പുതിയ തെലുങ്ക് ചിത്രം രംഗ്ദേയിലും നടി അഭിനയിക്കുന്നുണ്ട്.
കാതലിക്ക യാരുമില്ലെ എന്ന ജിവി പ്രകാശ് കുമാറിന്റെ തമിഴ് ചിത്രത്തിലും
നന്ദിനി എത്തുന്നു.
