Malayalam
സച്ചിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല,പ്രതികരണവുമായി ആദില്‍ ഇബ്രാഹിം
സച്ചിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല,പ്രതികരണവുമായി ആദില്‍ ഇബ്രാഹിം
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിന് എതിരെയും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഒരു ട്വീറ്റിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് സച്ചിന് ടെണ്ടുല്‍ക്കര്‍. കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയ വിദേശ സെലിബ്രിറ്റികള്‍കള്‍ക്കെതിരെ സച്ചിന് രംഗത്ത് വന്നതോടെയാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയത്.
പിന്നാലെ നടന് ഹരീഷ് പേരടിയടക്കമുള്ള താരങ്ങളും സച്ചിന് എതിരെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അന്നം തരുന്ന കര്ഷകനോടൊപ്പം നില്ക്കാന് മനസ്സില്ലാത്ത വ്യക്തിയെപ്പറ്റി അഭിമാനമില്ലെന്ന് ആയിരുന്നു ഹരീഷ് പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അവതാരകനും നടനും ആയ ആദില്‍ ഇബ്രാഹിമിന്റെയും പ്രതികരണം.
‘സച്ചിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല, ഇന്ത്യയുടെ ഇമേജിനേക്കാള്‍ വലുതാണ് സ്വന്തം നാട്ടുകാരോടുള്ള ബേസിക് ഹ്യൂമന്‍ റൈറ്റ് വയലേഷനും മറ്റു അനീതികേടുകളും തിരിച്ചറിയല്‍’, എന്നാണ് ആദില്‍ പ്രതികരിച്ചത്. നിമിഷ നേരങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ആദിലിന്റെ പ്രതികരണം വൈറല്‍ ആവുകയും ചെയ്തു .
കഴിഞ്ഞ ദിവസം രാജ്യാന്തര പോപ് താരം റിയാനയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗും കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസും ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷക സമരത്തിനു പിന്തുണയുമായി രംഗത്തു വന്നിരുന്നു. പിന്നാലെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവര്‍ സര്‍ക്കാരിനു പിന്തുണ അറിയിച്ച് എത്തിയത്. ഇവര്‍ക്ക് പിന്നാലെയാണ് സച്ചിനും രംഗത്തെത്തിയത്.
