Malayalam
മീനാക്ഷി വീണ്ടും ‘തട്ടീം മുട്ടീം’ ലേയ്ക്ക്? ആകാംക്ഷയോടെ ആരാധകര്‍ വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍!!!
മീനാക്ഷി വീണ്ടും ‘തട്ടീം മുട്ടീം’ ലേയ്ക്ക്? ആകാംക്ഷയോടെ ആരാധകര്‍ വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍!!!
ഉപ്പും മുളകും പരമ്പര പോലെ തന്നെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് തട്ടീം മുട്ടീം. അര്‍ജുനനും അമ്മയും കോമളവല്ലിയും മക്കളും കമലാസനനും, ആദിയും, ഒക്കെച്ചേര്‍ന്ന് മലയാളികളെ ചിരിപ്പിക്കുന്നത് കുറച്ചൊന്നുമല്ല. ഇപ്പോള്‍ ഇവരെക്കൂടാതെ മീനാക്ഷിക്ക് ജനിച്ച മൂന്നു കണ്മണികള് കൂടി ആയപ്പോള്‍ കൂടുതല്‍ ഉഷാറായിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. ഹാസ്യത്മകമായിട്ടാണ് പരമ്പരയുടെ അവതരണം. എങ്കിലും ഒരു കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ആയത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് ഓരോ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്.
ഇപ്പോള്‍ പരമ്പരയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് കണ്ണന് ഒപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രമാണ്. ഏറെ നാളുകളക്ക് ശേഷമാണ് മീനാക്ഷിയുടെ ഒരു ചിത്രം കണ്ണന് പങ്ക് വച്ചത്. അതിന്റെ സന്തോഷവും ആരാധകര്‍ മറച്ചു വയ്ക്കുന്നില്ല. ജോലി സംബന്ധമായി ലണ്ടനിലേക്ക് പോവുന്നതിന് വേണ്ടിയായിരുന്നു നടിയുടെ പിന്മാറ്റം. അന്ന് വികാരനിര്‍ഭര നിമിഷങ്ങളാണ് തട്ടീം മുട്ടീമില്‍ അന്ന് സംപ്രേക്ഷണം ചെയ്തിരുന്നത്. മീനാക്ഷി പോയതില്‍ കൂടുതല്‍ സങ്കടപ്പെട്ടത് ഭര്‍ത്താവ് ആദി തന്നെയായിരുന്നു.
തങ്ങളുടെ മൂന്ന് മക്കളെ പ്രിയതമന്റെ കൈയ്യില്‍ എല്പ്പിച്ചായിരുന്നു മീനാക്ഷി പോയത്. ലണ്ടനില്‍ നേഴ്സായിട്ടാണ് മീനാക്ഷി ജോലി ചെയ്യുന്നത്. അതേസമയം തട്ടീം മുട്ടീമിലേക്ക് മീനാക്ഷിയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തട്ടീം മുട്ടീമിലേത് പോലെ യഥാര്‍ത്ഥ ജീവിതത്തിലും ചേച്ചിയും അനിയനുമാണ് ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും. മഴവില്‍ മനോരമയുടെ വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയില്‍ അച്ഛനും അമ്മയും പങ്കെടുത്തതിന് പിന്നാലെയാണ് ഇരുവരും ചെറുപ്പത്തില്‍ തട്ടീം മുട്ടീമിലേക്ക് എത്തിയത്.
അതേസമയം അഭിനയ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മീനാക്ഷി ലണ്ടിനേക്ക് പോയതോടെ സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവായിരുന്നില്ല താരം. എന്നാല്‍ കണ്ണന് എപ്പോഴും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി എത്താറുണ്ട്. അതേസമയം മീനാക്ഷിക്കൊപ്പമുളള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കണ്ണന് എത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയുടെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ച് എത്തിയത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷിക്കൊപ്പമുളള ഒരു ചിത്രം കണ്ണന് പങ്കുവെച്ചത്. പിന്നാലെ മീനാക്ഷിയെ വീണ്ടും കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തി. ഏറെ നാളുകള്‍ക്ക് ശേഷം നടിയെ കണ്ടപ്പോള്‍ മീനാക്ഷി വീണ്ടും മടങ്ങി എത്തുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകര്‍ എത്തിയത്.
മീനാക്ഷി നാട്ടില്‍ വന്നോ,
എപ്പോള്‍ സീരിയലില്‍ എത്തും എന്ന സംശയങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്.
ഇതിന് സിദ്ധാര്‍ത്ഥ് നല്കിയ മറുപടി ആരാധകരെ നിരാശരാക്കിയിരുന്നു. ഇത് പഴയ
ചിത്രമാണെന്നാണ് നടന് മറുപടി നല്‍കിയത്. ആരാധകര്‍ക്ക് പുറമെ മീനാക്ഷിയുടെ
ആദിയായി എത്തുന്ന സാഗര്‍ സൂര്യയും സിദ്ധാര്‍ത്ഥ് പങ്കുവെച്ച ചിത്രത്തിന്
താഴെ കമന്റുമായി എത്തിയിരുന്നു. അതേസമയം 2011ലായിരുന്നു തട്ടീം മുട്ടീം
ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഒമ്പത് വര്‍ഷത്തിലധികമായി ഇപ്പോഴും
വിജയകരമായി സംപ്രേക്ഷണം തുടരുന്നു പരമ്പര. കെപിഎസി ലളിതയും തട്ടീം
മുട്ടീമില്‍ മായാവതി അമ്മയായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
