കര്‍ഷക സമരത്തിന് പിന്തുണ അറയിച്ച പോപ് താരം റിഹാനയ്ക്കെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. റിഹാനയെ ‘പോണ് സിംഗര്‍’ എന്നാണ് ട്വീറ്റുകളിലൂടെ കങ്കണ അധിക്ഷേപിക്കുന്നത്. ശരീരം ഭാഗം പ്രദര്‍ശിപ്പിക്കാതെ സ്വന്തം ഗാനം വില്ക്കാന് കഴിവില്ലാത്തയാള്‍ എന്നാണ് ഒരു ട്വീറ്റില്‍ കങ്കണ പരിഹസിക്കുന്നത്.
”സെന്‍ഷ്വല്‍ അല്ലെങ്കില്‍ അഡല്‍ട്ട് ആകാതെ സംഗീതം വില്ക്കാന് കഴിയാത്ത ഒരാള്‍… ശരീരഭാഗങ്ങളും സ്വകാര്യ ഭാഗങ്ങളും കാണിച്ച് സാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു പോണ് സിംഗര്‍…’ എന്നാണ് കങ്കണയുടെ വാക്കുകള്‍.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി ട്രോളുകളാണ് കങ്കണയ്ക്കെതിരെ വരുന്നത്. നടി അഭിനയിച്ച ചിത്രങ്ങളിലെ നഗ്നതാ പ്രദര്‍ശനങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും വീഡിയോയുമാണ് കമന്റുകളായി എത്തുന്നത്. കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയ്ക്കൊപ്പമാണ് റിഹാന ട്വീറ്റ് പങ്കുവെച്ചത്.
എന്താണ് നമ്മള് ഇതേ കുറിച്ച് സംസാരിക്കാത്ത് എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ഫാമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗും ഇതിനൊപ്പം പങ്കുവച്ചിരുന്നു. ട്വിറ്ററില്‍ പത്ത് കോടിയിലധികം ഫോളോവേഴ്സുള്ള റിഹാനയുടെ ട്വീറ്റ് ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രാജ്യാന്തര മാധ്യമ ശ്രദ്ധ നേടുന്നതിന് വഴിവെക്കുകയും ചെയ്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...