Malayalam
തമ്മില്‍ അടുപ്പിച്ചത് ‘കൊറോണ’; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞ് ലിബിന്
തമ്മില്‍ അടുപ്പിച്ചത് ‘കൊറോണ’; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞ് ലിബിന്
സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ലിബിന് സ്കറിയ. തുടക്കം മുതല്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ലിബിനാണ് സരിഗമപ യിലെ ആദ്യത്തെ വിജയ്. കൊറോണ കാരണം ഗ്രാന്‍ഡ് ഫിനാലെ വൈകിയിരുന്നു. ഇതിന് പിന്നാലെ തന്റെ വിവാഹമാണെന്ന് ലിബിന് പറഞ്ഞത് ആരാധകര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല.
ഇത്രയും ചെറിയ പയ്യന് വിവാഹിതനാവുകയാണോ എന്നാണ് പലരും ഇതേ കുറിച്ച് ചോദിച്ചത്. എന്നാല്‍ തനിക്ക് വിവാഹപ്രായമായെന്ന കാര്യവും പ്രതിശ്രുത വധുവിനെയും ലിബിന് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഇപ്പോഴിതാ ഒരു മാഗസീന് നല്കിയ അഭിമുഖത്തിലൂടെ ഭാര്യ തെരേസയെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹം വരെ കാര്യങ്ങളെത്തിയത് എങ്ങനെയാണെന്നും പറയുകയാണ് ലിബിന്.
‘കൊറോണയാണ് തങ്ങളെ പരസ്പരം അടുപ്പിച്ചതെന്നാണ് ലിബിന് പറയുന്നത്. ലോക്ഡൗണിന്റെ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആ സമയത്ത് സരിഗമപ യുടെ ഗ്രാന്‍ഡ് ഫിനാലെ നടക്കാതെ കുറേ നാള് വീട്ടില്‍ വെറുതേ ഇരുന്നു. തെരേസയുടെ ഒരു ഫ്രണ്ട് മീഡിയയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അവര്‍ വഴിയാണ് പരിചയപ്പെട്ടത്. ആദ്യം എനിക്ക് ആശംസ അറിയിച്ച് കൊണ്ട് സംസാരിച്ചു. ചാറ്റ് ചെയ്തു. കുറച്ചായപ്പോള്‍ ഞങ്ങള്‍ക്ക് നല്ലൊരു വൈബ് കിട്ടി. ഞങ്ങള്‍ രണ്ട് പേരുടെയും വെവ് ലെംഗ്തും ഫ്രീക്വന്‍സിയും ഒരുപോലെയാണ്.
ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് വീട്ടില്‍ സൂചിപ്പിച്ചു. നല്ല ക്യാരക്ടര്‍ ആണെന്ന് തോന്നുന്നുവെന്നും അപ്പോള്‍ എങ്ങനെയാണെന്നും ചോദിച്ചു. ആണോ ഓക്കെന്ന് പപ്പയും പറഞ്ഞു. തെരേസയും വീട്ടില്‍ കാര്യം അവതരിപ്പിച്ചു. പിന്നെ ഞങ്ങള്‍ക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല. എന്റെ പപ്പ ഇവളുടെ പപ്പയെ വിളിക്കുന്നു. അവര്‍ തമ്മില്‍ സംസാരിക്കുന്നു. അങ്ങനെ വിവാഹം വരെ എത്തിയെന്നാണ് ലിബിന് പ്രണയത്തെ കുറിച്ച് പറയുന്നത്.
