News
സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മാളൂട്ടി’യുടെയും ‘മാമാട്ടിക്കുട്ടി’യുടെയും സെല്‍ഫി
സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മാളൂട്ടി’യുടെയും ‘മാമാട്ടിക്കുട്ടി’യുടെയും സെല്‍ഫി
മലയാളത്തിലും തമിഴിലും ബാലതാരങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയവരാണ് മാളൂട്ടിയെന്നും മാമാട്ടിക്കുട്ടിയെന്നും അറിയപ്പെടുന്ന ശ്യാമിലും ശാലിനിയും. പിന്നീട് ഇരുവരും നായികമാരായി ഉയര്‍ന്നു. എങ്കിലും പ്രേക്ഷകര്‍ക്കിപ്പോഴും ഇവര്‍ മാളൂട്ടിയും മാമാട്ടിക്കുട്ടിയും തന്നെയാണ്. ഇപ്പോഴിതാ സഹോദരിമാരായ ഇരുവരുടെയും പുത്തന്‍ ചിത്രമാണ് ഇന്‍സ്റ്റയില്‍ വൈറലായിരിക്കുകയാണ്.
ചേച്ചിക്കൊപ്പമുള്ള ചിത്രം ശ്യാമിലിയാണ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിതെന്നാണ് സൂചന. ശ്യാമിലി പകര്‍ത്തിയിരിക്കുന്ന മിറര്‍ സെല്‍ഫിയാണ് ചിത്രം. ജസ്റ്റ് അനദര്‍ ഈവനിംഗ് എന്ന് കുറിച്ചാണ് ശ്യാമിലി ചിത്രം ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ വിവാഹം ചെയ്തതിന് ശേഷം ശാലിനി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ശ്യാമിലിയും നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്.
ചിത്രകാരി കൂടിയായ ശ്യാമിലി താന്‍ വരയ്ക്കുന്ന ചിത്രങ്ങളുള്‍പ്പെടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വീട്ടിലെ വിശേഷങ്ങളും സഹോദരിയോടൊപ്പമുള്ള പഴയകാല ചിത്രങ്ങളുമൊക്കെ ശ്യാമിലി പങ്കുവയ്ക്കാറുമുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത ശാലിനിയുടെ ചിത്രങ്ങള്‍ ഇടയ്ക്ക് അജിത്തിന്റെ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ആരാധകര്‍ പകര്‍ത്തിയത് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലാകാറുണ്ട്.
