Malayalam
സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിഗ്ബോസ് സീസണ് 3 ന്റെ പുത്തന്‍ മാറ്റങ്ങളും തീയതിയും; ആകാംക്ഷയില്‍ ബിഗ്ബോസ് ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിഗ്ബോസ് സീസണ് 3 ന്റെ പുത്തന്‍ മാറ്റങ്ങളും തീയതിയും; ആകാംക്ഷയില്‍ ബിഗ്ബോസ് ആരാധകര്‍
ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആദ്യം ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിലേയ്ക്ക് തുടങ്ങുകയായിരുന്നു. എല്ലാ ഭാഷകളിലും വന്‍ വിജയമായിരുന്നു ഷോ. ഏറ്റവും ഒടുവിലായിട്ടായിരുന്നു മലയാളത്തില്‍ ബിഗ് ബോസ് ആരംഭിച്ചത്. ഇപ്പോള്‍ മൂന്നാം സീസണ് ആരംഭിക്കുന്നു എന്നുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും ഷോയുടെ അവതാരകനായി എത്തുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സീസണ് 2 പകുതിയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ് സീസണ് 8 ന്റെ പ്രഖ്യാപന വേളയില്‍ നടന് ടൊവിനോ തോമസാണ് ബിഗ് ബോസ് സീസണ് 3യുടെ ലോഗോ പ്രകാശനം ചെയ്തത്. ബിഗ് ബോസിന്റെ പുതിയ പ്രേമോ വീഡിയോകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ബിഗ് ബോസ് സീസണ് 3യെ കുറിച്ചുളള ഒരു പുതിയ വിവരം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഷോ ഫെബ്രുവരിയില്‍ ആരംഭിക്കില്ലെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്.ഫെബ്രുവരി പകുതിയോടെ ബിഗ് ബോസ് സീസണ് 3 ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്നവിവരം. എന്നാല്‍ ഷോ മാര്‍ച്ചിലെ ആരംഭിക്കൂ എന്നാണ് വാര്‍ത്തകള്‍. ഇതിനെ കുറിച്ചുള്ള കൃത്യമായ വിവിവരം ഇതുവരെ ലഭിച്ചിട്ടില്ല. പൂര്‍ണ്ണമായും രഹസ്യ സ്വഭാവമുളള ഷോയാണ് ബിഗ് ബോസ്. ഷോയിലേയ്ക്ക് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് മുതല്‍ അവസാനം വരെ വളരെ രഹസ്യമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഈ രഹസ്യ സ്വഭാവം തന്നെയാണ് ബിഗ് ബോസിന്റെ പ്രത്യേകതയും. ഒട്ടും പ്രതീക്ഷിക്കാത്ത ടാസ്ക്കുകളും സംഭവങ്ങളുമായിരിക്കും ഷോയില്‍ നടക്കുന്നത്.
അതേസമയം, മത്സരാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് എങ്കിലും സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. ഷോ ആരംഭിച്ചാല്‍ മാത്രമേ ഷോയില്‍ ആരൊക്കെ എത്തും എന്നതിനെ കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ.സിനിമാ താരം നോബി മാര്‍ക്കോസ്, കിടിലന്‍ ഫിറോസ്, ധന്യനാഥ് തുടങ്ങിയവര്‍ ഷോയില്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മുപ്പന്‍സ് എന്ന വ്ലോഗിലൂടെയാണ് ശരത് എന്ന വ്ലോഗറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നൂറ് ശതമാനം ഉറപ്പാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. കൂടാതെ കഴിഞ്ഞ സീസണ് പോലെ 20 പേരുമായിട്ടാകില്ല ഈ സീസണ് ആരംഭിക്കുക എന്നും രണ്ട് ബാച്ചായിട്ടാകും ഷോയില്‍ മത്സരാര്‍ഥികള്‍ എത്തുകയെന്നും ഇയാള്‍ പറയുന്നുണ്ട്. ഒരു ബാച്ചിന്റെ ക്വാറന്റൈന് ആരംഭിച്ചതായും ഇനിയുള്ള ബാച്ച് അടുത്ത മാസം ആദ്യത്തോടെ എത്തുമെന്നും വീഡിയോയില്‍ പറയുന്നു. എന്നാല്‍ ബിഗ് ബോസ് റിയാലിറ്റി ഷോ 20 ന് മുന്‍പെ ആരംഭിക്കുമെന്നാണ് ശരത് വീഡിയോയില്‍ പറഞ്ഞത്. കൃത്യമായ വിവരത്തിന് വേണ്ടി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
