Malayalam
വീണ്ടും വിവാഹവേഷത്തില്‍ വൈറലായി ജയറാമിന്റെ മകള്‍ മാളവിക; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വീണ്ടും വിവാഹവേഷത്തില്‍ വൈറലായി ജയറാമിന്റെ മകള്‍ മാളവിക; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ജയറാമിനെയും പാര്‍വതിയെയും ഇഷ്ടപ്പെടുന്നതു പോലെ തന്നെ അവരുടെ മക്കളായ കാളിദാസനെയും മാളവികയെയും ഇഷ്ടപ്പെടുന്നവരാണ് ആരാധകര്‍. അഭിനയത്തോട് താല്പര്യമുള്ളതിനാല് കാളിദാസ് ആ മേഖലയിലേയ്ക്ക് തിരിഞ്ഞു. മാളവികയ്ക്ക് സിനിമയോട് താല്പര്യം കുറവാണെങ്കിലും മോഡലിങ് രംഗത്ത് സജീവമാണ് താരം. ഈ വര്‍ഷം ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ച് താരപുത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. മകളുടെ വിവാഹത്തെ കുറിച്ച് ആകുലപ്പെടുന്ന അച്ഛന്റെ വേദന കാണിച്ച് കൊണ്ടുള്ള ഒരു ജ്വല്ലറി പരസ്യത്തിലാണ് മാളവിക പിതാവിനൊപ്പം ആദ്യമായി അഭിനയിച്ചത്. എന്റെ ചക്കി, നിങ്ങളുടെ മാളവിക എന്ന് പറഞ്ഞാണ് ജയറാം മകളെ പുറംലോകത്തിന് പരിചയപ്പെടുന്നത്. ഈ പരസ്യത്തിന് നിരവധി ട്രോളുകളും ലഭിച്ചിരുന്നു. മാത്രവുമല്ല, ശരികക്ും മാളവികയുടെ വിവാഹമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹവേഷത്തില്‍ ഒരുങ്ങി നില്ക്കുന്ന ചിത്രങ്ങള്‍ കണ്ടതോടെയാണ് മാളവിക ജയറാം വിവാഹിതയാവുകയാണോ എന്ന സംശയം ഉയര്‍ന്നത്.
ഇപ്പോഴിതാ വീണ്ടും വിവാഹവേഷത്തില്‍ ഒരുങ്ങി നില്ക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചുവപ്പ് നിറമുള്ള സാരി ഉടുത്ത് ആന്റിക് ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് പുതിയ ചിത്രങ്ങളില്‍ താരപുത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീട്ടില്‍ എല്ലാവരും സിനിമാ താരങ്ങള്‍ ആണെങ്കിലും സിനിമയല്ല തന്റെ ലക്ഷ്യമെന്ന് മാളവിക മുമ്പ് പറഞ്ഞിട്ടുണ്ട്. എല്ലാവരും കരുതുന്നത് ഞാന്‍ അഭിനയത്തിന്റെ ആദ്യ പടി ആയിട്ടാണ് മോഡലിങ് ചെയ്യുന്നതെന്നാണ്. വാസ്തവത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകല്‍ ചെറുപ്പം മുതല്‍ കണ്ട് വളര്‍ന്നയാളാണ് ഞാന്‍. ജീവിതത്തില്‍ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ് എന്നും മാളവിക പറഞ്ഞിരുന്നു.
about malavika jayaram
