Malayalam
‘ലച്ചു’വിന് വിവാഹമോ? സന്തോഷത്തിന് പിന്നിലെ രഹസ്യം പരസ്യമാക്കി താരം
‘ലച്ചു’വിന് വിവാഹമോ? സന്തോഷത്തിന് പിന്നിലെ രഹസ്യം പരസ്യമാക്കി താരം
മിനിസ്ക്രീനിലൂടെയെത്തി നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് ജൂഹി റുസ്തഗി. ഫഌവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയില്‍ തുടക്കം മുതലേ ഉണ്ടായിരുന്ന ജൂഹി ഇടയ്ക്ക് വെച്ച് പരമ്പരയില്‍ നിന്നും പിന്മാറിയത് പ്രേക്ഷകരില്‍ നിരാശയുണ്ടാക്കി. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജൂഹി എന്ന പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതം ലച്ചു എന്ന പേരുമാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജൂഹി കുറച്ച് നാളുകള്‍ക്ക് ശേഷം പങ്കുവെച്ച തന്റെ പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇതിന് നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതുവരെ എവിടെ ആയിരുന്നു? എന്നാണ് ഉപ്പും മുളകിലേയ്ക്കും തിരിച്ചു വരിക? കല്യാണം ആയോ? മിസ് ചെയ്യുന്നു എന്നു തുടങ്ങി നിരവധി കമന്റുകളുമായാണ്ആരാധകര് എത്തിയിരിക്കുന്നത്. എന്നാല്‍ താരം ഇതിനോടൊന്നിനോടും പ്രതികരിച്ചിട്ടില്ല. ‘സന്തോഷത്തോടെയിരിക്കുക എന്നാല്‍ എല്ലാം പൂര്‍ണ്ണതയിലായിരിക്കുക എന്ന് അര്‍ഥമില്ല. മറിച്ച് അപൂര്‍ണ്ണതകള്‍ക്കപ്പുറത്തേക്ക് കാണാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നാണ് അതിനര്‍ഥം’, എന്നാണ് പുതിയ ചിത്രത്തിനൊപ്പം ജൂഹി കുറിച്ചിരിക്കുന്നത്.
പരമ്പരയില്‍ ജൂഹിയുടെ കഥാപാത്രം വിവാഹം കഴിഞ്ഞ് പോകുന്ന തരത്തിലായിരുന്നു പിന്മാറ്റം. ശേഷം ജീവിതത്തിലും ജൂഹി വിവാഹിതയാവാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്ന ഉപ്പും മുളകും വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു ജൂഹി പിന്‍വാങ്ങിയത്. വിവാഹ ശേഷമുള്ള എപ്പിസോഡില്‍ ലച്ചുവിനെ കണ്ടിരുന്നു. സിദ്ധാര്‍ത്ഥുമൊത്ത് ലച്ചു ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഇതിന് ശേഷമായാണ് ലച്ചുവെന്ന കഥാപാത്രം തന്നെ അപ്രത്യക്ഷമായത്. ലച്ചുവിനെ കാണാതായതോടെയായിരുന്നു ആരാധകരും ഇതേക്കുറിച്ച് ചോദിച്ചത്. തുടര്‍ന്ന് ലച്ചുവായി താന്‍ ഇനിയില്ലെന്ന് ജൂഹി റുസ്തഗി പറഞ്ഞതോടെ ആരാധകര്‍ നിരാശയിലായിരുന്നു. കുടുംബത്തിലുള്ളവര്‍ക്ക് വിയോജിപ്പുകളുണ്ടെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നുമായിരുന്നു താരം പറഞ്ഞത്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും താരം ബ്രേക്കെടുത്തിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ജൂഹി എത്തിയത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. അതിലെ എല്ലാ കഥാപാത്രങ്ങളെല്ലാവരെ തന്നെയും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പരമ്പരയിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ലച്ചുവിന്റെ വിവാഹം മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള തയാറെടുപ്പോടെയാണ് ടീം ഷൂട്ട് ചെയ്തത്. റിയല്‍ ലൈഫിനെ വെല്ലുന്ന റീല്‍ ലൈഫാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്. വിവാഹവുമായി ബന്ധപെട്ട് യുവനടന് ഷെയ്ന് നിഗം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട സമയത്താണ് നായികാ നായകന് ഫെയിം ഡെയിന്‍ ഡേവിസ് പരമ്പരയില്‍ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും. ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകള്‍ ചാനല്‍ സംപ്രേക്ഷണവും ചെയ്തു. എന്നാല്‍ ലച്ചുവിന്റെ വിവാഹം ആഘോഷിച്ചപ്പോള്‍ തന്നെ പ്രേക്ഷകര്‍ നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
