Malayalam
ബോളിവുഡ് ഹിറ്റ് ചിത്രത്തിന്റെ മലയാളം റീമേക്കില്‍ നായകനായി പൃഥിരാജ്
ബോളിവുഡ് ഹിറ്റ് ചിത്രത്തിന്റെ മലയാളം റീമേക്കില്‍ നായകനായി പൃഥിരാജ്
By
ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്‍ മലയാളത്തിലേക്ക്. ചിത്രത്തില്‍ പൃഥിരാജ് ആണ് നായകനായെത്തുന്നത്. ആയുഷ്മന്‍ ഖുറാന അവതരിപ്പിച്ച അന്ധ ഗായകന്റെ വേഷമാണ് പൃഥിരാജ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി 27ന് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരേ സമയം മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറക്കാനാണ് പദ്ധതി. നിര്‍മ്മാതാവും സംവിധായകനുമായ ത്യാഗരാജനാണ് അന്ധാദുനിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. രവി കെ. ചന്ദ്രനാകും മലയാള ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുക. നായികാ കഥാപാത്രമായി അഹാന കൃഷ്ണയെയും നമിതാ പ്രമോദിനെയുമാണ് പരിഗണിക്കുന്നത്.
അതേസമയം, ദിലീപ് ചിത്രം രാമലീലയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അംബാട്ട് സംവിധാനം ചെയ്യുന്ന ‘തീര്‍പ്പ്’ എന്ന ചിത്രത്തിനായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു എന്ന വാര്‍ത്തകളും മുമ്പ് പുറത്തു വന്നിരുന്നു. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും എന്നാണ് വിവരം. നേരത്തെ മുരളിഗോപിയുടെ തിരക്കഥയില്‍ പൃഥ്വിയും ഇന്ദ്രജിത്തും ഒരുമിച്ച ‘ടിയാന്’ എന്ന ചിത്രം ശ്രദ്ധനേടിയിരുന്നു.
