Malayalam
ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍; ക്ഷണം ആര്‍ ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലേയ്ക്ക്
ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍; ക്ഷണം ആര്‍ ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലേയ്ക്ക്
By
ബോളിവുഡില്‍ വീണ്ടും നായകനാകാന്‍ ഒരുങ്ങി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് സംവിധായകന്‍ ആര്‍ ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്. വരുന്ന മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥയും പൂര്‍ത്തിയായെന്നും ലോക്ക്ഡൗണ്‍ കാലത്തെ ആശയമാണ് സിനിമയിലേയ്‌ക്കെത്തിച്ചതെന്നും ബാല്‍ക്കി ബോളിവുഡ് മാധ്യമങ്ങളോട് പറഞ്ഞു. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്നാണ് ബാല്‍കിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
2018ല്‍ പുറത്തിറങ്ങിയ ഇര്‍ഫാന്‍ ഖാന്‍ ചിത്രം ‘കര്‍വാന്‍’ ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം. പിന്നാലെ ‘സോയ ഫാക്ടര്‍’ എന്ന ചിത്രവും പുറത്തു വന്നു. സോനം കപൂര്‍ നായികയായി എത്തിയ ഈ ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരനായാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വിരാട് കോഹ്ലിയുടേത് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍, സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുമ്പാണെന്നും അത് ഏതെങ്കിലും ഒരാളെക്കുറിച്ച് ഉള്ളതാണെന്ന് താന്‍ കരുതുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചീനി കം, പാ, പാഡ്മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാല്‍കി.
