Malayalam
നടന് ആന്‍ണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
നടന് ആന്‍ണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
By
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന താരം കൂടിയാണ് ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആന്റണി ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലിയുടെ വിവാഹ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. എളവൂര്‍ സ്വദേശി ജിപ്സണ്‍ ആണ് വരന്. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഞങ്ങളുടെ കുടുംബം വലുതായി, ഡാര്‍ലിംഗ് സഹോദരിക്ക് എല്ലാ സന്തോഷവും സ്നേഹവും ആശംസിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ആന്റണി ചിത്രങ്ങള്‍ പങ്കുവെച്ചത്. ജനുവരി 16ന് കരയാംപറമ്പ് സെന്റ്.ജോസഫ്സ് പള്ളിയില്‍ വെച്ചായിരുന്നു അഞ്ജലിയുടെയും ജിപ്സന്റെയും മനസ്സമ്മത ചടങ്ങ്. ടോവിനോ, ഐഎം വിജയന്, അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോന് തുടങ്ങിയ താരങ്ങള്‍ അന്ന് ചടങ്ങിനെത്തിയിരുന്നു.
