News
‘വരുന്നു, ഷി റോക്‌സ് ലൈഫ്’; സൂപ്പര്‍ ചിത്രങ്ങള്‍ പങ്ക് വെച്ച് നടി
‘വരുന്നു, ഷി റോക്‌സ് ലൈഫ്’; സൂപ്പര്‍ ചിത്രങ്ങള്‍ പങ്ക് വെച്ച് നടി
By
ബോളിവുഡിന്റെ പ്രിയ താരങ്ങളില്‍ ഒരാലാണ് ശ്രീലങ്കന്‍ വംശജയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഹൗസ് ഫുള്‍, മര്‍ഡര്‍, റേസ് 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം ഗ്ലാമര്‍ കൊണ്ടും അഭിനയശേഷി കൊണ്ടുമാണ് ആരാധകരുടെ ഇഷ്ടം നേടിയത്. ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിക്കാറുള്ള താരം ഇപ്പോഴിതാ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍
പങ്ക് വെച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
ആസാധ്യ മെയ് വഴക്കത്തോടെയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. നൃത്തത്തിനും ഫിറ്റ്‌നസിനും പ്രാധാന്യം നല്‍കുന്ന ‘she rox life’ ന്റെ ഭാഗമായാണ് ജാക്വിലിന്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ‘വരുന്നു, ഷി റോക്‌സ് ലൈഫ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവര്‍ക്കാണ് ജീവിതത്തില്‍ തിളങ്ങാനാകുന്നത്. അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും എന്നാണ്
‘she rox life’ ന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് കുറിച്ചത്.
വ്യത്യസ്തമായ രീതിയിലുള്ള അഞ്ചു ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധി പേര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. അഭിനയത്തിനു പുറമെ യോഗയും ഹോഴ്‌സ് റെയ്ഡിങ്ങുമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളെന്ന് ജാക്വിലിന്‍ മുന്‍പ് പറഞ്ഞിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി ബോളിവുഡ് താരങ്ങളും എത്തി. 35കാരിയായ താരത്തിന്റെ ഫിറ്റ്‌നസ് ചിത്രങ്ങള്‍ക്ക് താരങ്ങളടക്കമുള്ളവര്‍ ‘ഗംഭീരം’ എന്നാണ് കമന്റുകള്‍ നല്‍കിയിരിയ്ക്കുന്നത്. ‘പ്രിയപ്പെട്ട പെണ്‍കുട്ടി, അതിമനോഹരം’ എന്നാണ് ജാക്ലിന്റെ ചിത്രത്തിന് ശില്‍പ ഷെട്ടി കമന്റ് ചെയ്തത്. ‘ഗംഭീരം’ എന്നായിരുന്നു യാമി ഗൗതമിന്റെ കമന്റ്.
