News
‘താന്‍ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തില്‍ എന്നെ ചേര്‍ക്കണ്ട’; സിനിമാ സീരിയല്‍ നടനെതിരെ ആരോപണവുമായി യുവതി
‘താന്‍ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തില്‍ എന്നെ ചേര്‍ക്കണ്ട’; സിനിമാ സീരിയല്‍ നടനെതിരെ ആരോപണവുമായി യുവതി
By
സിനിമാ സീരിയല്‍ നടന്മാര്ക്കെതിരെ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ വരാറുണ്ട്. ഇപ്പോഴിതാ സീരിയല്‍ മേഖലയില്‍ നിന്നുമുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന് മുരളി മോഹനെതിരെയാണ് ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഫേ്സ്ബുക്കിലൂടെ നടനുമായുള്ള ചാറ്റിന്റെ സ്ക്രീന്‍ഷോര്‍ട്ട് സഹിതം പങ്കുവെച്ചായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. സില്മ നടനാണ്.. Watzup no കൊടുത്തില്ലേല് പൊക്കോണം എന്ന്…muralimohan താന്‍ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തില്‍ എന്നെ ചേര്‍ക്കണ്ട എന്നുതുടങ്ങിയാണ് യുവതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
ഫേസ്ബുക്കില്‍ കൂടി പരിചയെപ്പട്ട ഒരു യുവതിക്കാണ് നടന് മെസ്സേജുകള്‍ അയച്ചിരിക്കുന്നത്. ഇപ്പോഴെങ്കിലും ഇയാളുടെ തനി സ്വഭാവം അറിയാന്‍ പറ്റിയല്ലോ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഇത് ഫേക്ക് അക്കൗണ്ട് ആണെന്നും മുരളി മോഹന്‍ ഇത്തരത്തില്‍ പെരുമാറുന്ന വ്യക്തയല്ലെന്നും നിരവധി പേര് അഭിപ്രായപ്പെടുന്നുണ്ട്. എന്ത് തന്നെ ആയാലും യുവതി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.
സീരിയലിനു പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് മുരളി മോഹന്‍. ദിലീപ് നായകനായ രാജസേനന് ചിത്രം റോമിയോയില്‍ ദിലീപിന്റെ കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹന്‍ ആയിരുന്നു. താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
