Malayalam
ഈ ചിത്രത്തിലുള്ള കുട്ടിയെ മനസ്സിലായോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയനടിയുടെ കുട്ടിക്കാല ചിത്രം
ഈ ചിത്രത്തിലുള്ള കുട്ടിയെ മനസ്സിലായോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയനടിയുടെ കുട്ടിക്കാല ചിത്രം
By
പ്രിയ നായികമാരുടെ കുട്ടിക്കാല ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ ഉള്ളത് ആരാണെന്ന് കണ്ടെത്താന്‍ എല്ലാവര്ക്കും ആകാക്ഷയുമുണ്ട്. എന്നാല്‍ മലയാളത്തിലെ ഒരു സൂപ്പര്‍നായികയുടെ ചിത്രവും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അത് മറ്റാരുമല്ല, പ്രേക്ഷകരുടെ പ്രിയ നായിക സംവൃത സുനില്‍ ആണ്. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.
സംവൃതയുടെ സഹോദരി സന്ജുക്ത ഷെയര്‍ ചെയ്തതാണ് സംയുക്തയുടെ കുട്ടിക്കാല ചിത്രം. വിവാഹശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവൃത. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. കഴിഞ്ഞ ഫെബ്രുവരിയില്‍ മകന് അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ചോറൂണ് വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
2012 ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേയ്ക്ക് മടങ്ങിയെത്തിയിരുന്നു. ‘വിവാഹം കഴിഞ്ഞപ്പോള്‍ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാന്‍ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെ നിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാന്‍ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. തിരക്കുകളില്‍ നിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത് എന്നും സംവൃത വ്യക്തമാക്കിയിരുന്നു.
