Malayalam
അഹാനയുടെ ചിത്രത്തിന് തന്റെ സങ്കടം അറിയിച്ച് കല്യാണി പ്രിയദര്ശന്
അഹാനയുടെ ചിത്രത്തിന് തന്റെ സങ്കടം അറിയിച്ച് കല്യാണി പ്രിയദര്ശന്
By
കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്ക്കുന്ന താരമാണ് അഹാന കൃഷ്ണ. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ക്വാറന്റൈ്നില്‍ ആയിരുന്ന അഹാന കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്. തന്റെ ക്വാറന്റൈന് വിശേ,ങ്ങള് എല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ച അഹാന ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് കല്യാണി പ്രിയദര്ശന് നല്കിയ കമന്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
അനുജത്തിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് അഹാന തന്റെ ഇന്‍സ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ ചിത്രത്തിനാണ് കല്യാണിയുടെ കമന്റ്. മൂന്നു സഹോദരിമാരുമായുള്ള ചിത്രം കാണുമ്പോള്‍ തനിക്കും സഹോദരിമാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് കല്യാണി. ഇതിന് അഹാന മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും രണ്ടു മക്കളില്‍ ഒരാളാണ് കല്യാണി. ഒപ്പമുള്ളയാള്‍ സഹോദരനാണ്. അഹാനയുടെ വീട്ടിലാകട്ടെ നാല് പെണ്‍കുട്ടികള്‍ ആണ്.
2020ല്‍ പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് കല്യാണി മലയാള സിനിമാ രംഗത്ത് ചുവടുവെയ്ക്കുന്നത്. അതിനും മുന്‍പ് വേഷമിട്ട ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ സംവിധാനം ചെയ്തത് അച്ഛന് പ്രിയദര്‍ശനാണ്. ഇക്കൊല്ലം മാര്‍ച്ച് മാസം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് ഈ ചിത്രം.
