Malayalam
ചിത്ര ചേച്ചിയ്ക്ക് ദേഷ്യം വന്നാല്‍ പിന്നെ ഒന്നും നോക്കില്ല, ‘കാലി’യ്ക്ക് പിറന്നാള്‍ ആശംസയുമായി ശരത്
ചിത്ര ചേച്ചിയ്ക്ക് ദേഷ്യം വന്നാല്‍ പിന്നെ ഒന്നും നോക്കില്ല, ‘കാലി’യ്ക്ക് പിറന്നാള്‍ ആശംസയുമായി ശരത്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പിന്നണി ഗാനരംഗത്ത് മിന്നി നില്ക്കുന്ന കേരളത്തിന്റെ സ്വന്തം വാനമ്പാടിയ്ക്ക് കൈനിറയെ ആരാധകരാണ്. ചിത്രയുടെ പിറന്നാള്‍ ദിനമായ ബുധനാഴ്ച നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും മികച്ച സൗഹൃദം വെച്ചു പുലര്‍ത്തുന്ന ചിത്രയെ ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ. ആരോടും കടുപ്പിച്ച് സംസാരിക്കുകയോ തര്‍ക്കിക്കുകയോ ചെയ്യാത്ത ചിത്രയ്ക്ക് ദേഷ്യം വന്നാല്‍ സംഭവിക്കുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സുഹൃത്തും സംഗീത സംവിധായകനുമായ ശരത്. ചിത്രയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു പ്രമുഖ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് ശരത് ഇതേ കുറിച്ച് പറഞ്ഞത്.
ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് പല നിസ്സാരകാര്യങ്ങള്‍ക്കാണ്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ല. പലപ്പോഴും തമാശയ്ക്കാണ് തല്ല് ഉണ്ടാക്കി പിണങ്ങി ഇരിക്കുന്നത്. പക്ഷെ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ ചേച്ചിയ്ക്ക് സങ്കടം വരും. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല അടുപ്പമാണ്. എന്നെ കുറിച്ചുള്ള പല പരാതികളും എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്. പിന്നെ ഒന്നും നോക്കില്ല. അപ്പോള്‍ തന്നെ ചേച്ചി എന്ന വിളിച്ച് ചീത്ത പറയും. ചേച്ചി ദേഷ്യപ്പെടുമ്പോള്‍ അവരുടെ മുഖം മാറും. അപ്പോള്‍ ഞാന്‍ ചേച്ചിയെ കാലി എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. ബാലരമയിലെ ഒരു കാക്കയുടെ കഥാപാത്രമാണ് കാലി എന്ന് ശരത് അഭിമുഖത്തില്‍ പറയന്നു.
ഞങ്ങളുടെ വീടുകള്‍ വളരെ അടുത്താണ്. എന്റെ വീട്ടില്‍ നിന്ന് ചിത്ര ചേച്ചിയുടെ വീട്ടിലേയ്ക്ക് നടന്ന് പോകനുള്ള ദൂരം മാത്രമേയുള്ളൂ. ഞാന്‍ ഇടയ്ക്ക് അവിടെ പോകുകയും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ചിത്ര ചേച്ചിയുടെ ഭര്‍ത്താവ് മോഹന്‍ ചേട്ടനുമായി വളരെ അടുത്ത ബന്ധമാണ്. സസ്യാഹാരം മാത്രമേ ചേച്ചി കഴിക്കുകയുള്ളൂ. വീട്ടില്‍ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ചേച്ചി എന്നെ വിളിക്കും. അതുപോലെ തനിയ്ക്ക് മധുര പലഹാരങ്ങള്‍ ഇഷ്ടമായതിനാല്‍ എവിടെ പേയി വന്നാലും തനിയ്ക്ക് മധുര പലാഹാരങ്ങള്‍ പ്രത്യേകമായി കൊണ്ട് വന്ന് തരാറുണ്ട്.
എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക കരുതലാണ്. ഒരു യാത്ര പോകുമ്പോള്‍ കൂടെയുള്ളവര്‍ ഒന്നും കരുതേണ്ട ആവശ്യമില്ല. എല്ലാ സാധനങ്ങളും ചേച്ചിയുടെ കൈകളില്‍ തന്നെ കാണും. ഒരു സഞ്ചരിക്കുന്ന മെഡിക്കല്‍ ഷോപ്പാണ്. തലവേദന, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അതിനെല്ലാം ചേച്ചി മരുന്ന് തരും. അഹാര കാര്യവും അങ്ങനെ തന്നെയാണ്. അത്രയധികം കരുതലും സ്നേഹവുമാണ്. തരംഗിണി സ്റ്റുഡിയോയില്‍ പാടാന്‍ എത്തിയപ്പോഴാണ് ചേച്ചിയെ ആദ്യമായി കാണുന്നത്. ഡ്യൂയറ്റ് ഗാനമാനമായിരുന്നു. അന്ന് ഞങ്ങള്‍ 14 ടേക്ക് പാടി. പിന്നീട് പാടന്‍ നില്ക്കുമ്പോള് ചേച്ചി തനിയ്ക്ക് മികച്ച പ്രോത്സാഹനമായിരുന്നു നല്‍കിയത്. അന്ന് തുടങ്ങിയ ആത്മബന്ധം ഇന്നും തുടരുന്നുണ്ട് എന്നും ശരത് പറയുന്നു.
about ks chithra
