Malayalam
യുവ മൃദുലയ്ക്ക് നല്കിയ സമ്മാനം; എന്റെ രാജ്ഞി എപ്പോഴും ഒരു വജ്രമായി തിളങ്ങട്ടെ
യുവ മൃദുലയ്ക്ക് നല്കിയ സമ്മാനം; എന്റെ രാജ്ഞി എപ്പോഴും ഒരു വജ്രമായി തിളങ്ങട്ടെ
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയും. കഴിഞ്ഞ ഡിസംബര്‍ 23 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു മംഗള കര്‍മ്മം നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ മൃദുലയ്ക്ക് വേണ്ടി യുവ നല്കിയ സമ്മാനവും കുറിപ്പുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
‘എന്റെ രാജ്ഞി എപ്പോഴും ഒരു വജ്രമായി തിളങ്ങട്ടെ’ എന്ന ക്യാപ്ഷനോടെ യുവ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായികൊണ്ടിരിക്കുന്നത്. വിവാഹം ഉടനെ ഉണ്ടാകുമോ എന്നും രണ്ട് പേര്‍ക്കും ആശംസകള്‍ ആറിയിച്ചും ആരാധകര്‍ കമന്റുമായി എത്തുന്നുണ്ട്. വിവാഹനിശ്ചയത്തിന് പിന്നാലെ ഇരുവരും പങ്ക് വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയില്‍ യുവ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായി വേഷമിടുന്ന രേഖ രതീഷ് വഴിയാണ് ആലോചന വന്നതെന്നും രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. ഇരുവരും സീരിയല്‍ മേഖലയില്‍ ആണെങ്കിലും പ്രണയവിവാമായിരുന്നില്ലെന്നും വിവാഹനിശ്ച ശേഷമാണ് പ്രണയത്തിലായതെന്നുമാണ് യുവയും മൃദുലയും പറയുന്നത്.
