Malayalam
ഒരു ദിവസം മുഴുവന്‍ ടോവിനോയ്‌ക്കൊപ്പം! നടിയുടെ പറച്ചില്‍ കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
ഒരു ദിവസം മുഴുവന്‍ ടോവിനോയ്‌ക്കൊപ്പം! നടിയുടെ പറച്ചില്‍ കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
ഒമര്‍ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവിലൂടെ എത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് റോഷ്‌ന ആന്‍ റോയ്. ഈ അടുത്ത കാലത്താണ് റോഷ്‌നയും തിരക്കഥാകൃത്തും അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കിച്ചു ടെല്ലസും വിവാഹിതരായത്. ഇരുവരുടെയും വിവാഹവാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന്റെ അഭിമുഖത്തില്‍ റോഷ്്‌ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.
തന്റെ ക്രഷ് ടോവിനോയാണെന്നാണ് താരം പറയുന്നത്. അപ്പോള്‍, ‘ഒരു ദിവസം മുഴുവന്‍ ടോവിനോയോടൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യും..’ എന്ന അവതാരകയുടെ ചോദ്യത്തിനുള്ള റോഷ്‌നയുടെ മറുപടിയാണ് ചര്‍ച്ചയായത്. ‘അത് ടോവിനോയ്ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യട്ടെ’ എന്നായിരുന്നു റോഷഅന നല്‍കിയ മറുപടി. അപ്രതീക്ഷിതമായ ഈ ഉത്തരം കേട്ട് അവതാരക ആദ്യം അമ്പരന്നെങ്കിലും പിന്നീട് ഇരുവരും പൊട്ടിച്ചിരിച്ചു. ഗ്ലാമറസ് റോളുകളില്‍ അഭിനയിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് തയ്യാറല്ല എന്നായിരുന്നു നടിയുടെ മറുപടി. പക്ഷേ, ലിപ്‌ലോക്ക് രംഗങ്ങള്‍ അഭിനയിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യാന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി. എന്തായാലും റോഷ്‌നയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയിലടക്കം ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.
കിച്ചുവിന്റെയും റോഷ്‌നയുടെയും പ്രണയ വിവാഹമായിരുന്നു.1100 ദിവസത്തെ സൗഹൃദവും പ്രണയവും. ഞങ്ങള്‍ വിവാഹിതരാവുന്ന വിവരം അറിയിക്കുകയാണ്. ഈ ജീവിതം ജീവിക്കാന്‍ സന്തോഷത്തോടെ കാത്തിരിക്കുകയാണ്. ട്രൂ ലവ് ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചതിനും എന്നെ ഇങ്ങനെ സ്‌നേഹിച്ചതിനും നന്ദി. എല്ലാവരുടെയും പ്രാത്ഥനയും സ്‌നേഹവും കൂടെ ഉണ്ടാവണം എന്ന് കുറിച്ചു കൊണ്ടായിരുന്നു വിവാഹ വാര്‍ത്ത റോഷ്‌ന പങ്കു വെച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റോഷ്‌ന പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. കിച്ചുവിനൊപ്പം ന്യൂ ഇയര്‍ ആഘോഷിക്കുന്ന ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. ‘പുതിയ വര്‍ഷം, പുതിയ സ്വപ്‌നങ്ങള്‍, പുതിയ അവസരങ്ങള്‍. എനിക്ക് അവന്‍ നല്‍കുന്ന പ്രണയത്തെ മറ്റാര്‍ക്കും അനുഭവിച്ചറിയാനാകില്ല. അതാണ് അവനെ ഇത്രയും സ്‌പെഷ്യല്‍ ആക്കുന്നത്. ലവ് യൂ ഡിയര്‍ എന്നായിരുന്നു റോഷ്‌ന കുറിച്ചത്. ചിത്രത്തോടൊപ്പം ‘ഫസ്റ്റ് ന്യൂ ഇയര്‍ ടുഗതര്‍’ എന്നുള്ള ഹാഷ്ടാഗും റോഷ്‌ന നല്‍കിയിരുന്നു. ഫോട്ടോഗ്രാഫര്‍ മോജിന്‍ തിനവിളയിലാണ് ദമ്പതികളുടെ മനോഹര ചിത്രം പകര്‍ത്തിയത്. ഇരുവരുടെയും ശരീരത്തില്‍ പതിപ്പിച്ചിരിക്കുന്ന ടാറ്റൂവും ഇതിനോടകം വൈറലായിരിക്കുകയാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ കിച്ചു.
