Malayalam
‘ഫോട്ടോ കൊള്ളാം’..പൂര്‍ണിമയ്ക്കും രഞ്ജിനിയ്ക്കും ഒപ്പമുള്ള ആള്‍ ആരാ? അന്വേഷിച്ച് സോഷ്യല്‍ മീഡിയ
‘ഫോട്ടോ കൊള്ളാം’..പൂര്‍ണിമയ്ക്കും രഞ്ജിനിയ്ക്കും ഒപ്പമുള്ള ആള്‍ ആരാ? അന്വേഷിച്ച് സോഷ്യല്‍ മീഡിയ
അവതാരകയായി എത്തി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. തന്റേതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ രഞ്ജിനിയ്ക്കായിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി കൂടുതല്‍ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ രഞ്ജിന് ഇപ്പോള്‍ പങ്ക് വെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പമുളള ഗോവന്‍ ട്രിപ്പിന്റെ ചിത്രങ്ങളാണ് രഞ്ജിനി പങ്കുവെച്ചത്. മൂന്ന് പേരടങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമയെ എല്ലാവര്‍ക്കും മനസ്സിലായി എന്നാല്‍ കൂടെ നില്‍ക്കുന്ന രഞ്ജിനി അച്യുതനെ അധികമാര്‍ക്കും തന്നെ മനസ്സിലയിട്ടില്ല. ഇത് ആരാണെന്നാണ് കൂടുതല്‍ പേരും തിരക്കിയത്.
സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയുടെ ഭാര്യ രഞ്ജിനി അച്യൂതന്‍ ആണ് പൂര്‍ണ്ണിമയ്ക്കും രഞ്ജിനിക്കും ഒപ്പം ഉള്ളത്. അടുത്തിടെയാണ് സുഹൃത്തുക്കള്‍ ഒരുമിച്ച് ഗോവന്‍ ട്രിപ്പ് നടത്തിയത്. പൂര്‍ണിമയ്‌ക്കൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഗോവയില്‍ പോയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ മുന്‍പേ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
