Malayalam
ഫോട്ടോയ്ക്ക് കമന്റിട്ടയാളോട് മാസ് മറുപടിയുമായി സംഗീത മോഹന്‍
ഫോട്ടോയ്ക്ക് കമന്റിട്ടയാളോട് മാസ് മറുപടിയുമായി സംഗീത മോഹന്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സംഗീത മോഹന്‍. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ നടി ഇപ്പോള്‍ തിരക്കഥാകൃത്തായി തിളങ്ങുകയാണ്. അതിന്റെ തിരക്കുകളിലാണ് നടി. മലയാളത്തില്‍ സംഗീതയുടെ തിരക്കഥയില്‍ നിരവധി ഹിറ്റ് സീരിയലുകളാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. അഭിനയത്തില്‍ സജീവം അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്ക് വെയ്ക്കാറുണ്ട്. താരം കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് ഒരാള്‍ ഇട്ട കമന്റിന് സംഗീത നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഒരു മഴ ചിത്രം ആയിരുന്നു സംഗീത പങ്ക് വച്ചത്. ഇതിനൊക്കെ ഭയങ്കര അര്‍ത്ഥം ഉണ്ട് അല്ലെ, എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ ഉണ്ടോ എന്ന് സംഗീത മറുപടി പറയുന്നു. ചേച്ചിയെ പോലുള്ള ജീനിയസ് പുലികള്‍ അറിയാതെ വിരല്‍ കൊണ്ട് ക്ലിക്കിയ പിക് പോലും ഭയങ്കര അര്‍ത്ഥം കാണുന്ന സാധാരണക്കാരല്ലേ ഞങ്ങള്‍.. ഓം ഗുരുഭ്യോ നമ എന്ന് ലഭിച്ച മറുപടി കമന്റും ആണ് ശ്രദ്ധിക്കപ്പെട്ടത്.
‘ഒന്നാമത് ഞാന്‍ ‘ജീനിയസ് പുലി’യോ മറ്റു പുലി വിഭാഗങ്ങളിലോ ഉള്ള ആളല്ല. രണ്ട്, അങ്ങനെ മനുഷ്യരെ വേര്‍തിരിച്ച് കാണുന്നത് തന്നെ ആ കാണുന്നവരുടെ മാത്രം പ്രശ്നമാണ് എന്നാണ് എന്റെ ഒരു ഇത്. ഞാനാരേയും അങ്ങനെ കാറ്റഗറൈസ് ചെയ്യാറില്ല. ഒരു മഴ ചിത്രം എടുത്ത് പോസ്റ്റിയതിന്റെ പേരില്‍ ഇത്രേം കോംപ്ലിക്കേഷന്‍സ് ആവശ്യമുണ്ടെന്നും തോന്നുന്നില്ല’ എന്നും സംഗീത നല്കിയ മറുപടിായണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
