Connect with us

ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, വൈറലായി പാര്‍വതിയുടെ ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ്

Malayalam

ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, വൈറലായി പാര്‍വതിയുടെ ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ്

ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, വൈറലായി പാര്‍വതിയുടെ ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ്

മിനിസിക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. കഴിഞ്ഞ ദിവസമാണ് താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിറവയറോടു കൂടി ഡാന്‍സ് ചെയ്യുന്ന വീഡിയോ പാര്‍വതി പങ്കുവെച്ചിരുന്നു. ഇതിന് ഏറെ വിമര്‍ശനങ്ങളാണ് പാര്‍വതിയ്ക്ക് കേള്‍ക്കേണ്ടി വന്നത്. അതേസമയം, താരത്തെ പ്രശംസിച്ചും ആരാധകര്‍ എത്തിയിരുന്നു. തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നും പ്രസവിക്കുന്നതിന് തൊട്ടു മുമ്പ് വരെ സുംബയും ക്രിക്കറ്റും എല്ലാം കളിക്കുമെന്ന് താരം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഡെലിവറിയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസം താന്‍ ചെയ്ത ഡാന്‍സിന്റെ വീഡിയോ പാര്‍വതി പങ്ക് വെച്ചത്. ‘അമ്മയുടെ ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ് ഇതാണ്’ എന്ന് കുറിച്ചായിരുന്നു താരം വീഡിയോ പങ്ക് വെച്ചത്. ഈ വീഡിയോയ്ക്ക് താഴെയും കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, ഇനി ചിലപ്പോള്‍ പ്രെഗ്‌നന്‍സി ഡാന്‍സ് കളിക്കാന്‍ വേണ്ടി ഇങ്ങനെ ആയതാണോ’ എന്നൊക്കെയാണ് പാര്‍വതി പങ്കിട്ട വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്ന കമന്റുകള്‍.

തന്റെ സ്‌ട്രെസ്സ് ഫ്രീ കണ്‍സപ്റ്റായിരുന്നു ഇതെന്നും ദൈവാനുഗ്രഹവും നിങ്ങളുടെ പ്രാര്‍ത്ഥനയും കൊണ്ട് എല്ലാം വളരെ സ്മൂത്തായി നടന്നെന്നും പാര്‍വതി കുറിച്ചിരിക്കുന്നു. ഇപ്പോള്‍ അതീവ സന്തുഷ്ടയായ അമ്മയാണ് താനെന്നും നടി വീഡിയോ പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നു. തന്റെ ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ മഞ്ജുഷ വിശ്വനാഥിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു തന്റെ കണ്‍സെപ്‌റ്റെന്നും അത് നിങ്ങളുമായി പങ്കുവെക്കാന്‍ സന്തോഷമുണ്ടെന്നും പാര്‍വതി കുറിച്ചിരിക്കുന്നു. വളരെ വലിയ ഒരു മോട്ടിവേറ്റര്‍ കൂടിയാണ് ഡോക്ടര്‍ മഞ്ജുഷയെന്നും പാര്‍വതി കൃഷ്ണ കുറിച്ചിരിക്കുന്നു.

about parvathi krishna

More in Malayalam

Trending

Recent

To Top