Connect with us

ബിജെപി വന്നപ്പോള്‍ ഇന്ത്യ മുഴുവന്‍ മാറി; ഞാന്‍ എന്റെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതില്‍ അസഹിഷ്ണുത എന്തിന്

Malayalam

ഇടയ്ക്കിടെ വിവാദങ്ങളില്‍പ്പെടാറുള്ള താരമാണ് കൃഷ്ണകുമാര്‍. താന്‍ തന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് എന്തിനാണ് ആളുകള്‍ക്ക് തന്നോട് അസഹിഷ്ണുത തോന്നുന്നതെന്നാണ് താരം ഇപ്പോള്‍ ചോദിക്കുന്നത്. ഒരു അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളാണ്, എന്റെ പ്രധാനമന്ത്രിയെ ഞാന്‍ പിന്തുണയ്ക്കുന്നു. ഇതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ഇത്രെയും അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ല. അറുപത് കൊല്ലത്തോളം കോണ്‍ഗ്രസ് ആണ് ഇന്ത്യ ഭരിച്ചത്. തുടര്‍ന്ന് ജനതാദളും കുറച്ചു കാലം ഇന്ത്യ ഭരിച്ചു. ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ മാറ്റങ്ങള്‍ ആയിരുന്നു സംഭവിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെയും നേതാക്കളുമായി എനിയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. രാഷ്ട്രീയപരമായും മതപരമായും എന്നെ തേജോവധം ചെയ്യുമ്പോള്‍ അതില്‍ സുഖം കിട്ടുന്നവര്‍ക്കു കിട്ടിക്കോട്ടെ. കാരണം നെഗറ്റിവ് ആയി കാര്യങ്ങളെ കാണുന്നവര്‍ക്കു നെഗറ്റിവ് ആയ അനുഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം പറഞ്ഞു. 

More in Malayalam

Trending

Recent

To Top