2020ല്‍ പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്ന കേസില്‍ നടി പൂനം പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവ് സാം ബോംബെക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഗോവ പൊലീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാനക്കോണയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അശ്ലീലം പറയുക, അതിക്രമിച്ച് കടക്കുക, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചാര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചതായി കാനക്കോണ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ഗവാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2020 നവംബറില്‍ കാനക്കോണ ഏരിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാപ്പോളി അണക്കെട്ടില്‍ വച്ച് അശ്ലീല വീഡിയോ ഷൂട്ട് ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
അറസ്റ്റ് ചെയ്തത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ 447 (ക്രിമിനല്‍ അതിക്രമം), 292, 293 (അസഭ്യത), 294 (പൊതുസ്ഥലത്ത് ഏതെങ്കിലും അശ്ലീലമായ പാട്ടോ വാക്കുകളോ ചൊല്ലുകയോ പറയുകയോ ചെയ്യുക), സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...