വളരെ കുറച്ച് ചിത്രങ്ങലിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണ ശങ്കര്‍. നേരം എന്ന ചിത്രത്തിലൂടെയാണ് താരത്തെ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് കൃഷ്ണ ശങ്കര്‍ നല്കിയ മറുപടിയാണ് വൈറലാകുന്നത്.
ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു കൃഷ്ണ ശങ്കര്‍ ആരാധകര്‍ക്ക് മറുപടി പറഞ്ഞത്. എന്റെ പ്രായത്തിലുള്ളവര്‍ക്ക് പറ്റിയ വല്ല റോളും ഉണ്ടോ, ലാല്‍ സാറിനോട് പറയുമോ എന്നായിരുന്നു ചോദ്യം.
എന്നാല്‍ ലാലേട്ടനെ ഞാന്‍ ഒന്ന് കാണട്ടേ, ആദ്യം എന്റെ കാര്യം ശരിയാക്കട്ടെയെന്നായിരുന്നു കൃഷ്ണ ശങ്കറിന്റെ മറുപടി. ഏതായാലും കൃഷ്ണ ശങ്കറിന്റെ മറുപടി എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.
വാതില്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് കൃഷ്ണ ശങ്കര്‍ എന്നാണ് വിവരം. കൃഷ്ണ ശങ്കറിനൊപ്പം വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാകുന്ന വാതില്‍ എന്ന ചിത്രം സര്‍ജു രമാകാന്ത് ആണ് സംവിധാനം ചെയ്യുന്നത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....