News
ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു, ഇന്ത്യയില്‍ നിന്ന് ഒട്ടനവധിപേരാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് അല്‍വാരോ മോര്‍ട്ടെ
ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു, ഇന്ത്യയില്‍ നിന്ന് ഒട്ടനവധിപേരാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് അല്‍വാരോ മോര്‍ട്ടെ
ലോകമെമ്പാടും ആരാധകരുള്ള വെബ്സീരീസാണ് മണി ഹെയ്സ്റ്റ്. സീരീസിലെ പ്രധാന കഥാപാത്രമായ പ്രൊഫസറിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ് അല്‍വാരോ മോര്‍ട്ടെ.
സോഷ്യല്‍ മീഡീയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇന്ത്യയില്‍ നിന്നടക്കം നിരവധി പേരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.
ഇപ്പോഴിതാ തന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അല്‍വാരോ മോര്‍ട്ടെ നന്ദി പറയുകയാണ്. താന്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് ഇന്ത്യയില്‍ നിന്ന് ഒട്ടനവധിപേരാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സീരീസിലെ അഞ്ചാം സീസണിന്റെ ചിത്രീകരണം ഈയിടെയാണ് അവസാനിച്ചത്. പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹൈയ്സ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നു. ചിത്രീകരണം അവസാനിച്ച ദിവസം ആല്‍വാരോ പങ്കുവെച്ച് വീഡിയോ ഏറെ വൈറലായിരുന്നു.
2017-ലാണ് മണിഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്.
5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല.
എന്നാല്‍ നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹൈയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹൈയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.
2020-ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹൈയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍.
