News
കര്‍ഷക സമരം; ദില്‍ജിത്തിനെ പരിഹസിച്ച് കങ്കണ, ട്വിറ്ററില്‍ വാക്‌പോരുമായി താരങ്ങള്‍
കര്‍ഷക സമരം; ദില്‍ജിത്തിനെ പരിഹസിച്ച് കങ്കണ, ട്വിറ്ററില്‍ വാക്‌പോരുമായി താരങ്ങള്‍
കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയിരുന്ന ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജിനെതിരെ കങ്കണ റണാവത്ത്. വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ദില്‍ജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് കങ്കണയുടെ വിമര്‍ശനം. ‘കൊള്ളാം സഹോദരാ, നാട്ടില്‍ തീ പിടിപ്പിച്ച്, കര്‍ഷകരെയെല്ലാം ഓരോ കാര്യങ്ങള്‍ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ലോക്കല്‍ വിപ്ലവകാരി വിദേശത്ത് തണുപ്പില്‍ അവധി ആഘോഷിക്കുന്നു. ഇതാണ് ശരിയായ ലോക്കല്‍ വിപ്ലവം’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
നിമിഷ ങ്ങള്‍ക്കുള്ളില്‍ തന്നെ കങ്കണയുടെ ട്വീറ്റ് വൈറലായിരുന്നു. തുടര്‍ന്ന് ദില്‍ജിത്തും മറുപടിയുമായി എത്തി. ‘പഞ്ചാബ് മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ദയവ് ചെയ്ത് ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക. നിങ്ങളില്‍ നിന്നും ഒരുപാട് ഉത്തരങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങള്‍ മറക്കില്ല’ എന്ന് ദില്‍ജിത്ത് കുറിച്ചു. തുടര്‍ന്ന്, കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആരാണ് പോരാടുന്നതെന്ന് കാലം തെളിയിക്കും എന്നും ഇങ്ങനെ വലിയ സ്വപ്നങ്ങളൊന്നും കാണരുതേ, അതിനുള്ള കരുത്ത് നിന്റെ ഹൃദയത്തിന് ഉണ്ടാകണമെന്നില്ലെന്നും കങ്കണ കുറിച്ചു.
ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ നേരിട്ടെത്തി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച താരങ്ങളില്‍ ഒരാളാണ് ദില്‍ജിത്ത് ദൊസാഞ്ജ്. കൊടും തണുപ്പിലും സമരം തുടരുന്ന കര്‍ഷകര്‍ക്ക് കമ്പിളി വസ്ത്രങ്ങളും ഒരു കോടി രൂപയും താരം സഹായമായി നല്‍കിയിരുന്നു. നിരവധി പേരാണ് ദില്‍ജിത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലടക്കം എത്തിയത്.
