Malayalam
‘ടീച്ചറെ തിരികെ കൊണ്ടുവരു..നാണമില്ലേ സംസ്ഥാന സര്‍ക്കാരിന്’; സര്‍ക്കാരിനെ വിമര്‍ശിച്ച് നടി കനി കുസൃതി
‘ടീച്ചറെ തിരികെ കൊണ്ടുവരു..നാണമില്ലേ സംസ്ഥാന സര്‍ക്കാരിന്’; സര്‍ക്കാരിനെ വിമര്‍ശിച്ച് നടി കനി കുസൃതി
Published on

രണ്ടാം പിണറായി സര്‍ക്കാരില്‍ കെകെ ശൈലജ ടീച്ചര്‍ക്ക് മന്ത്രി പദമില്ലാത്തതില്‍ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയലടക്കം ഉയരുന്നത്.
ഇതിനോടകം സിനിമാ താരങ്ങളടക്കം നിരവധി പ്രമുഖരാണ് ടീച്ചറെ തിരികെ കൊണ്ട് വരണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് നടി കനി കുസൃതി.
‘ടീച്ചറെ തിരികെ കൊണ്ടുവരു..നാണമില്ലേ സംസ്ഥാന സര്‍ക്കാരിന്’ എന്നാണ് കനി കുസൃതി ഫേസ്ബുക്കില്‍ കുറിച്ചത്. മാലാ പാര്‍വതി, പാര്‍വതി തിരുവോത്ത്, രേവതി സമ്പത്ത്, ഗീതു മോഹന്‍ദാസ് എന്നു തുടങ്ങി നിരവധി പേരാണ് ഇതിനോടകം ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു.
മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂരില്‍ കെകെ ശൈലജ വിജയിച്ചത്. എന്നാല്‍ പിണറായി വിജയന് ഒഴികെ മന്ത്രി സഭയില്‍ എല്ലാവരും പുതുമുഖങ്ങളെന്ന പാര്‍ട്ടി തീരുമാനത്തിന്റെ പുറത്താണ് കെകെ ശൈലജയെ മാറ്റിയത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...