News
‘യാരിത്…നമ്മ വൈയ്യപുരിയാ!!!?’ ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ താരം, ദിനേശ് കാര്‍ത്തിക്ക് ആണോ എന്ന് സോഷ്യല്‍ മീഡിയ
‘യാരിത്…നമ്മ വൈയ്യപുരിയാ!!!?’ ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ താരം, ദിനേശ് കാര്‍ത്തിക്ക് ആണോ എന്ന് സോഷ്യല്‍ മീഡിയ
നിരവധി കഥാപാത്രങ്ങളിലൂടെ പ്രക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് വൈയ്യപുരി. അന്‍പത്തിരണ്ടുകാരനായ താരത്തിന്റെ പുത്തന്‍ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതുവരെ കാണാത്ത ലുക്കിലാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. കണ്ടാല്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിനെ പോലെ തോന്നുമെന്നാണ് കമന്റിലൂടെ മിക്കവരും പ്രതികരിച്ചത്.
വെള്ള ബനിയനും നീല ജാക്കറ്റും പാന്റും ധരിച്ചാണ് വൈയ്യപുരിയുടെ പുത്തന്‍ ലുക്ക്. ഇതിനൊപ്പം സ്‌റ്റൈലന്‍ കണ്ണടയും തൊപ്പിയും കൂടി ആയതോടെ ആള് ആകെ മാറി. ഇതിനു മുമ്പും പുത്തന്‍ ലുക്കില്‍ വൈയ്യാപുരി എത്തിയിരുന്നു. അന്നും ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ആണ് ലഭിച്ചത്. പുത്തന്‍ ലുക്കില്‍ തിരിച്ചറിയാനാവുന്നില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.
1990,2000 കാലഘട്ടത്തില്‍ വടിവേലുവിനൊപ്പം തമിഴ് ഹാസ്യരംഗത്ത് തിളങ്ങി നിന്ന താരമാണ് വൈയ്യപുരി. തുള്ളാതെ മനവും തുള്ളും, ജെമിനി, രാവണന്‍ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ, ദിലീപിന്റെ കൊച്ചിരാജാവ് എന്നീ മലയാളചിത്രങ്ങളിലും വൈയ്യപുരി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് തമിഴ് സീസണ്‍ ടു മത്സരാര്‍ത്ഥിയുമായിരുന്നു താരം.
